സീതാറാം മില്‍ തുറന്നു; പ്രശ്‌നങ്ങളിനിയും ബാക്കി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താത്ക്കാലികമായി അടച്ചിട്ട തൃശ്ശൂര്‍ പൂങ്കുന്നത്തെ സീതാറാം മില്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു. നാളെ മുതല്‍ പൂര്‍ണ്ണ തോതില്‍ മില്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പോളികോട്ടണ്‍ ഉത്പാദിപ്പിക്കുന്ന സീതാറാം മില്‍ ഓണക്കാലത്താണ് കടുത്ത പ്രതിസന്ധിയിലായത്.

സീതാറാം മില്‍ തുറന്നു; പ്രശ്‌നങ്ങളിനിയും ബാക്കി

തൃശ്ശൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു താത്ക്കാലികമായി അടച്ചിട്ട തൃശ്ശൂര്‍ പൂങ്കുന്നത്തെ സീതാറാം മില്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു. നാളെ മുതല്‍ പൂര്‍ണ്ണ തോതില്‍ മില്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പോളികോട്ടണ്‍ ഉത്പാദിപ്പിക്കുന്ന സീതാറാം മില്‍ ഓണക്കാലത്താണ് കടുത്ത പ്രതിസന്ധിയിലായത്.

ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും കമ്പനിയുടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കുടിശികയുള്ള ഗ്രാറ്റ്വിവിറ്റി, പിഎഫ്, വൈദ്യുതി ബില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ചോദിക്കുന്ന പണം വെറുതെ അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാട് കമ്പനിയെ അറിയിച്ചിട്ടുണ്ട്.


[caption id="attachment_45139" align="aligncenter" width="763"]seetharam mill ഭാഗികമായി തുറന്ന സീതാറാം മില്‍[/caption]

വ്യാപാരികളില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങിയാണ് മുമ്പ് പ്രശ്‌നങ്ങള്‍ ചെറിയ തോതില്‍ പരിഹരിച്ചിരുന്നത്. പ്രതിസന്ധിയിലായ കമ്പനിക്ക് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ 1.15 കോടി രൂപ അനുവദിച്ചെങ്കിലും ഇത് ഓണത്തിന് മുമ്പു നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഓണത്തിന് ശേഷം മുന്‍കൂര്‍ പണം നല്‍കാന്‍ വ്യാപാരികള്‍ വിസ്സമ്മതിച്ചതോടെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഇടപെടലില്‍ കമ്പനിക്ക് അനുവദിച്ച തുകയില്‍ 65 ലക്ഷം രൂപ അടിയന്തിര ഇടപെടലില്‍ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരമായത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യത്തെ മില്ലാണ് ഇത്.

Read More >>