ക്ലാരയല്ല സില്‍ക്ക് സ്മിത

എന്നാല്‍ സിനിമയ്ക്കകത്ത് അവര്‍ ജീവിക്കുന്നത് ശരീരത്തിന്റെ ആഘോഷങ്ങള്‍ക്കകത്താണ് ഇതിനെ തിരസ്‌കരിച്ചുകൊണ്ടാണ് ഇന്ന് പലരും സില്‍ക്ക് സ്മിതയെ ഓര്‍മ്മിക്കുന്നത്

ക്ലാരയല്ല സില്‍ക്ക് സ്മിത

കെകെ സിസിലു

മെര്‍ലിന്‍ മണ്‌റോയെപ്പോലെ ശരീരത്തെ ആഘോഷിച്ച നടികള്‍ ഹോളിവുഡില്‍ ധാരാളം ഉണ്ടെങ്കിലും ഇന്ത്യന്‍ സിനിമയിലേക്ക് വരുമ്പോള്‍ നാമമാത്രമായ പേരുകള്‍ മാത്രമാണ് നമ്മുടെ മുന്നിലേക്ക് വരുക. അതില്‍ ഏറ്റവും ശ്രദ്ദേയമായ പേര് സില്‍ക്ക് സ്മിതയുടേതാണ്. മലയാളി പുരുഷന്റെ രതികാമനകളെ തൃപ്ത്തിപ്പെടുത്തിയ ചിത്രങ്ങളായിരുന്നു അവര്‍ അഭിനയിച്ച പലതും. അടച്ചിട്ട ലൈംഗികത നിലനില്‍ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.

80കളില്‍ മിക്കസിനിമകളിലും അഭിവാജ്യ ഘടകമായിരുന്നു ഐറ്റം ഡാന്‍സ്. യുവാക്കളില്‍ ഹരമായി പടന്നുകയറിയ ആ കലാപ്രകടനം സിനിമയുടെ വിജയത്തില്‍ പങ്കു വഹിച്ചിരുന്നെങ്കിലും കലാകാരികളെ നടിയായി പരിഗണിക്കാന്‍ ആളുകള്‍ തയ്യാറായിരുന്നില്ല. ജയമാലിനിയും ഹെലനുംതുടങ്ങി നിരവധി പേര്‍ ഉണ്ടെങ്കിലും ബോളിവുഡിലും കുറവല്ലാത്ത സാന്നിധ്യം വിജയ ലക്ഷ്മിയെന്ന ആന്ധ്രക്കാരിക്ക് ഉണ്ടായിരുന്നു. പിന്നീട് അവര്‍ അറിയപ്പെട്ടത് സില്‍ക്ക് എന്നപേരിലാണ്. ഒരു പാവപ്പെട്ട കുടുംബത്തില്‍നിന്ന് സിനിമയിലേക്ക് കടന്നുവരികയും, വണ്ടിച്ചക്രമെന്ന ആദ്യ ചിത്രത്തില്‍തന്നെ അവര്‍ക്ക് ലഭിച്ചത് ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു, ശരീരമെന്നാല്‍, മുഖം മാത്രമല്ലെന്നും സിനിമയെന്നത് ഭാവാഭിനയം മാത്രമല്ലെന്നും അഭിനയത്തില്‍ ശരീരത്തിന്റെ രൂപഭംഗിയേയും വഴക്കത്തേയും അഭിനയത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്ത കലാകാരിയാണ് സ്മിത.


അക്കാലത്ത്‌ തെന്നിന്ത്യന്‍ സിനിമകളുടെ അഭിഭാജ്യ ഘടകമായിരുന്നു ഐറ്റം ഡാന്‍സ് (അന്ന് ആ പേരിലല്ല ആറിയപ്പെട്ടിരുന്നതെങ്കിലും). ഇത് തീയേറ്ററുകള്‍ കവിയാന്‍ കാരണമായി. 'അര്‍ദ്ധ നഗ്ന'യായുള്ള നാട്യങ്ങള്‍ അന്നത്തെ സിനിമകള്‍ വിജയിക്കുന്നതിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അക്കാലത്ത് അതിനെ അശ്ലീലം മസാല സെക്‌സ് എന്നൊക്കെ പറഞ്ഞായിരുന്നു ആക്ഷേപിച്ചിരുന്നത്. എന്നാല്‍ ഇന്ന് നമുക്കറിയാം നമ്മുടെ പ്രമുഖ നായികമാരെല്ലാം ഇത്തരം ഐറ്റം ഡാന്‍സുകളിലും അഭിനയിക്കാറുണ്ട്‌. അത് കുറേകൂടി ജനകീയമാവുകയും ആളുകള്‍ അതിനെ ഡാന്‍സെന്നനിലയില്‍ ഉള്‍കൊള്ളാനും തുടങ്ങിയത്, സാമൂഹികമായും സാംസ്‌ക്കാരികവുമായ മാറ്റത്തിലേക്ക് വഴിതെളിച്ചു.

merlin monroe

സില്‍ക്ക് സ്മിത ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അതില്‍ വളരെ വലുതാണ് ഒരു പരിധിവരെ അവരുടെ ജീവിതം
ഈ മാറ്റത്തിന്റെ ഭാഗമായുള്ള സമരമായി കാണാവുന്നതാണ്. ഒരുപക്ഷേ വ്യവസ്ഥയോട് പൊരുതി അവര്‍ സ്വയം മരണം വരിച്ചതാവാം. സ്മിതയുടെ അഭിനയത്തെ ഹരമായി കൊണ്ടാടിയപ്പോഴും അത്തരം സിനിമകളില്‍ അഭിനയിച്ചവരെ മോശം രീതിയില്‍ കാണുകയും അവരെ അവഗണിക്കുകയുമാണ് അക്കാലത്ത് ഉണ്ടായിട്ടുള്ളത്. പലരും മാനസികമായി തകര്‍ന്നു മരണത്തെ വരിക്കുകയുമാണുണ്ടായത്.

ഇന്നായിരുന്നങ്കില്‍ ഇവരുടെ ജീവിതം വളരെയേറെ ആഘോഷിക്കുമായിരിക്കുമെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ കോമഡി സൂപ്പര്‍ നൈറ്റ് പ്രോഗ്രാമില്‍ നാം കാണുന്നത് ഷക്കീലയെ സദാചാരം പഠിപ്പിക്കുന്ന മലയാളിയെയാണ്. സാംസ്‌ക്കാരികമായി പുരോഗമിച്ചെന്ന് കരുതപ്പെടുന്ന മലയാളികള്‍ അത്ര പെട്ടന്നൊന്നും മാറില്ലെന്നുതന്നെയാണ്. അഭിനയത്തേയും ആവിഷ്‌കാരത്തെയും അതായിതന്നെ കാണാന്‍ കഴിയുന്ന വളര്‍ച്ചയിലേക്ക് നമ്മുടെ സമൂഹം ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ മരണത്തിനു ശേഷം മാത്രം അവരെക്കുറിച്ചു നല്ലതെഴുതുന്ന ബുദ്ധിജീവി, ഫെമിസ്റ്റ്, രാഷ്ട്രീയ മേലാളന്മാരെക്കാള്‍ നല്ലതായിരുന്നു അക്കാലത്ത് അവരുടെ സിനിമകള്‍ കണ്ട് ശരീര വര്‍ണ്ണന നടത്തിയവര്‍.

സില്‍ക്ക് ക്ലാരയില്‍ നിന്ന് വ്യത്യസ്തമാണ്. അവര്‍ ശരീരത്തിലൂടെ മാത്രമാണ് സിനിമയില്‍ ജീവിച്ചിട്ടുള്ളത്. അതിനപ്പുറം വ്യക്തിജീവിതത്തില്‍ സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാന്‍ ശ്രമിച്ചവളായിരുന്നു സ്മിത. എന്നാല്‍ ജീവിതം ദുഃഖ ഭരിതവും സങ്കര്‍ഷങ്ങള്‍ നിറഞ്ഞതുമായിരുന്നു. സിനിമയ്ക്കകത്ത് അവര്‍ ജീവിക്കുന്നത് ശരീരത്തിന്റെ ആഘോഷങ്ങള്‍ക്കകത്താണ് ഇതിനെ തിരസ്‌കരിച്ചുകൊണ്ടാണ് ഇന്ന് പലരും സില്‍ക്ക് സ്മിതയെഓര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മലയാളികള്‍ ഷക്കീലയെ മോറല്‍ ക്ലാസുകള്‍ എടുക്കാന്‍ ഓടി നടക്കുന്നത്.

Story by