കോളിളക്കം സൃഷ്ടിച്ച ആറ്റിങ്ങല്‍ ഷെബീര്‍ കൊലക്കേസിലെ പ്രതി വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കഴിഞ്ഞ ജനുവരി 31 നാണ് സംസ്ഥാനത്തെയാകെ ഞട്ടിച്ച് വക്കം മണക്കാട്ട് വീട്ടില്‍ നസീമ ബീവിയുടെ മകന്‍ ഷബീര്‍(23)നെ ഒരു സംഘം അക്രമികള്‍ പട്ടാപ്പകല്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വക്കം തോപ്പിക്കവിള റെയില്‍വെ ഗേറ്റിനടുത്തെ റോഡിലാണ് കൊലപാതകം നടന്നത്.

കോളിളക്കം സൃഷ്ടിച്ച ആറ്റിങ്ങല്‍ ഷെബീര്‍ കൊലക്കേസിലെ പ്രതി വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കോളിളക്കം സൃഷ്ടിച്ച ആറ്റിങ്ങല്‍ ഷെബീര്‍ കൊലക്കേസിലെ പ്രതി വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. വക്കം, കുഞ്ചന്‍ വിളാകം വീട്ടില്‍ പരേതനായ രമണന്റെ മകനായ രജു(26) ആണ് മരിച്ചത്. വക്കത്തുള്ള കുടുംബ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കാണുകയായിരുന്നു. ഷെബീര്‍ വധക്കേസിലെ അഞ്ചാം പ്രതിയാണ് മരിച്ച രജു.

ഷെബീര്‍ വധത്തില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന രജു ഒരു മാസംമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് കൊല്ലം കരിങ്ങന്നൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് രജു താമസിച്ചിരുന്നത്. ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്ന് ദിവസം മുമ്പ് വക്കത്ത് എത്തുകയായിരുന്നെന്ന് പറയപ്പെടുന്നു. രജുവിന്റെ അമ്മ ഷൈലജ വീട്ടു ജോലിയ്ക്കായി ബാഗ്‌ളൂരിലാണ് താമസിക്കുന്നത്. സഹോദരന്‍ തമിഴ്‌നാട്ടിലാണ്. വക്കത്തുള്ള കുടുംബവീട്ടില്‍ ഒറ്റയ്ക്കാണ് രജു കഴിഞ്ഞിരുന്നത്.


രജു താമസിക്കുന്നതിന് തൊട്ടടുത്താണ് ഇയാളുടെ വലിയമ്മ താമസിക്കുന്നത്. അവിടെ നിന്നാണ് രജു ആഹാരം കഴിച്ചുകൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച പകല്‍ മുഴുവന്‍ ഇയാളെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരിശോധന നടത്തിയപ്പോഴാണ് രജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

കഴിഞ്ഞ ജനുവരി 31 നാണ് സംസ്ഥാനത്തെയാകെ ഞട്ടിച്ച് വക്കം മണക്കാട്ട് വീട്ടില്‍ നസീമ ബീവിയുടെ മകന്‍ ഷബീര്‍(23)നെ ഒരു സംഘം അക്രമികള്‍ പട്ടാപ്പകല്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വക്കം തോപ്പിക്കവിള റെയില്‍വെ ഗേറ്റിനടുത്തെ റോഡിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ രജു ഉള്‍പ്പെടെ എട്ട് പ്രതികളുണ്ടായിരുന്നത്. യുവാക്കള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്.

സംഭവത്തില്‍ നേരിട്ട് പങ്കാളികളല്ലാത്തതിനാല്‍ രണ്ടുപേര്‍ക്കാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നത്. അതിലൊരാളായിരുന്നു രജു. ജാമ്യത്തിലിറങ്ങിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് രജു സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പോലീസ് വെളിപ്പെടുത്തി. ജയിലിനുള്ളിലും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി കടയ്ക്കാവൂര്‍ സി.ഐ ജി.ബി മുകേഷ് പറഞ്ഞു.