നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പിണറായി വിജയന്റെ ഫാന്‍സ് അസോസിയേന്‍ മെമ്പറാണെന്ന് ഷാഫി പറമ്പിൽ എംഎല്‍എ

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെക്കുകയായിരുന്നു. ഈ അവസരത്തിലാണ് സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ഫാന്‍സ് അസോസിയേഷന്‍ മെമ്പറാണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചത്.

നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പിണറായി വിജയന്റെ ഫാന്‍സ് അസോസിയേന്‍ മെമ്പറാണെന്ന് ഷാഫി പറമ്പിൽ എംഎല്‍എ

സ്വാശ്രയ കോളെജ് പ്രശ്നവുമായി ബന്ധപ്പെട്ടുള്ള സഭയിലെ പ്രതിഷേധങ്ങള്‍ക്കിടെ സ്പീക്കര്‍ക്കെതിരെ ഷാഫി പറമ്പില്‍ എംഎല്‍എയുടെ പരാമര്‍ശം. നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫാന്‍സ് അസോസിയേഷന്‍ മെമ്പറാണെന്ന് ഷാഫി പറഞ്ഞു.

രാവിലെ സഭയില്‍ അടിയന്തര പ്രമേയത്തിന് ഷാഫി പറമ്പില്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെയും കെഎസ്യുവിന്റെ സമരങ്ങളെയും പരിഹസിക്കുകയായിരുന്നു. തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോണ്‍ഗ്രസുകാരല്ലെന്നും ചാനലുകാര്‍ വാടകയ്ക്ക് എടുത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെക്കുകയായിരുന്നു. ഈ അവസരത്തിലാണ് സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ഫാന്‍സ് അസോസിയേഷന്‍ മെമ്പറാണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.