സ്വാശ്രേയ കോളേജുകള്‍ ഇപ്പോഴും തലവരി പണം വാങ്ങുന്നുണ്ടെങ്കില്‍ സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വാശ്രേയ കോളേജുകള്‍ തലവരിപ്പണം വാങ്ങുന്നുണ്ടാവാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കുറ്റസമ്മതം

സ്വാശ്രേയ കോളേജുകള്‍ ഇപ്പോഴും തലവരി പണം വാങ്ങുന്നുണ്ടെങ്കില്‍ സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:സ്വാശ്രേയ കോളേജുകള്‍ ഇപ്പോഴും തലവരി പണം വാങ്ങുന്നുണ്ടെന്ന വാർത്തകളിൽ വാസ്തവമുണ്ടെങ്കിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.

സ്വാശ്രേയ കോളേജുകള്‍ തലവരിപ്പണം വാങ്ങുന്നതായി വാര്‍ത്ത ഒരു പ്രമുഖ മാധ്യമം ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന്, ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുകയുണ്ടായി. തെളിവ് സഹിതമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നതെന്നും മുതലാളിമാരെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിക്കെന്തിന് കൊള്ളുന്നുവെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു.

സ്വാശ്രേയ കോളേജുകള്‍ തലവരിപ്പണം വാങ്ങുന്നുണ്ടാവാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ സഭയില്‍ സമ്മതിക്കുകയും ചെയ്തു.ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് തന്റെ നിലപാട് വ്യക്തമാക്കേണ്ടി വന്നത്. മാധ്യമങ്ങള്‍ പറഞ്ഞുള്ള അറിവേ തനിക്ക് ഈ വിഷയത്തിലുള്ളൂ എന്നും പ്രതിപക്ഷത്തിന് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

Read More >>