സ്വാശ്രയ പ്രശ്നത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ചോദ്യോത്തരവേള ബഹിഷ്കരിച്ചു

കറുത്ത ബാഡ്ജും പ്ലക്കാർഡുകളുമായാണ് യുഡിഎഫ് എംഎൽഎമാർ ഇന്നു സഭയിലെത്തിയത്.

സ്വാശ്രയ പ്രശ്നത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ചോദ്യോത്തരവേള ബഹിഷ്കരിച്ചു

തിരുവനന്തപുരം: നിയമസഭയിൽ സ്വാശ്രയ പ്രശ്നം ശക്തമാക്കുന്നതിന്റെ ഭാഗമായി ചോദ്യോത്തര വേളയോട് സഹകരിക്കേണ്ടെന്ന തീരുമാനവുമായി പ്രതിപക്ഷം. ചോദ്യം ഉന്നയിക്കില്ലെന്നു പ്രതിപക്ഷ എംഎൽഎമാർ അറിയിച്ചു. കറുത്ത ബാഡ്ജും പ്ലക്കാർഡുകളുമായാണ് യുഡിഎഫ് എംഎൽഎമാർ ഇന്നു സഭയിലെത്തിയത്. സ്വാശ്രയ പ്രശ്നത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി തേടി പ്രതിപക്ഷം നോട്ടീസ് നൽകി. സണ്ണി ജോസഫ് എംഎൽഎയാണു നോട്ടീസ് നൽകിയത്.

അതിനിടയിൽ നിയമസഭാ കവാടത്തിൽ എംഎൽഎമാർ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. ഹൈബി ഈഡൻ,ഷാഫി പറമ്പിൽ,അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. മൂവരും ഇന്നു സഭയിൽ എത്തിയിട്ടില്ല. മുസ്ലീം ലീഗിന്റെ എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, കെഎം ഷാജി എന്നിവര്‍ സത്യാഗ്രഹം നടത്തുന്നുണ്ട്.
വിഷയം ചർച്ച ചെയ്യാൻ ഇന്നു വൈകീട്ട് യുഡിഎഫ് യോഗം ചേരും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു യോഗം.

സ്വശ്രയ പ്രശ്നത്തിൽ ഇന്നലെയും സഭ പ്രക്ഷുബ്ധമായിരുന്നു.

Read More >>