സൗമ്യ വധക്കേസില്‍ കോടതിയുടെ ചില ചോദ്യങ്ങള്‍ക്കു പ്രോസിക്യൂഷന് ഉത്തരം നല്‍ക്കാന്‍ സാധിച്ചില്ലെന്ന് കരുതി പ്രതിയെ വെറുതെ വിടുമെന്ന ധാരണ വേണ്ടെന്ന് സെബാസ്റ്റ്യന്‍ പോള്‍

സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് അപ്രതീക്ഷിത തിരിച്ചടി കിട്ടിയ സാഹചര്യത്തില്‍ പ്രതിയെ വെറുതെ വിടുമെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ലെന്ന് മുന്‍ എംപി അഡ്വ: സെബാസ്റ്റ്യന്‍ പോള്‍. ചില ചോദ്യങ്ങള്‍ക്ക് പ്രോസി ക്യൂഷന് ഉത്തരം നല്‍ക്കാന്‍ സാധിച്ചില്ലെന്ന് കരുതി ഗോവിന്ദചാമിയെ വെറുതെ വിടുമെന്ന് കരുതില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ അതിന്റെ ലാഭം പ്രതിക്കാണെന്നതില്‍ തര്‍ക്കമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

സൗമ്യ വധക്കേസില്‍ കോടതിയുടെ ചില ചോദ്യങ്ങള്‍ക്കു പ്രോസിക്യൂഷന് ഉത്തരം നല്‍ക്കാന്‍ സാധിച്ചില്ലെന്ന് കരുതി പ്രതിയെ വെറുതെ വിടുമെന്ന  ധാരണ വേണ്ടെന്ന് സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് അപ്രതീക്ഷിത തിരിച്ചടി കിട്ടിയ സാഹചര്യത്തില്‍ പ്രതിയെ വെറുതെ വിടുമെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ലെന്ന് അഡ്വ: സെബാസ്റ്റ്യന്‍ പോള്‍. ചില ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് ഉത്തരം നല്‍ക്കാന്‍ സാധിച്ചില്ലെന്നു കരുതി ഗോവിന്ദചാമിയെ വെറുതെ വിടുമെന്നു കരുതില്ലെന്നും അദ്ദേഹം നാരദ ന്യൂസിനോട് പറഞ്ഞു. കോടതിയുടെ ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ അതിന്റെ ലാഭം പ്രതിക്കാണെന്നതില്‍ തര്‍ക്കമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.


പ്രതിക്ക് അവസാന അത്താണിയാണു പരമോന്നത നീതിപീഠം. ഇവിടെ കേസുകളുടെ എല്ലാ വശങ്ങളും ചികഞ്ഞു പരിശോധിക്കും.കോടതി പല സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു എന്നിരിക്കും. തീവണ്ടിയില്‍ സൗമ്യ സഞ്ചരിച്ചിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഗോവിന്ദചാമ്മിയുടെ ഷര്‍ട്ടിന്റെ ബട്ടനുകളും സൗമ്യയുടെ ഹെയര്‍ പിനുകളും പോലീസ് കണ്ടെടുത്തതുപോലെ ഗോവിന്ദച്ചാമി കുറ്റസമ്മതം നടത്തിയിട്ടുള്ളതുമാണ്. മറ്റെല്ലാ തെളിവുകളും ഗോവിന്ദച്ചാമിക്ക് എതിരാണ്. അതു കൊണ്ട് തന്നെ ശിക്ഷയില്‍ നിന്ന് ഗോവിന്ദചാമിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല. എന്നാല്‍ വധശിക്ഷ ഗോവിന്ദചാമിക്കു ലഭിക്കുമെന്ന് നിലവിലെ സാഹചര്യത്തില്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് പ്രതികളോടുളള പ്രതികാര ചിന്തയാണ് എത്ര കടുത്ത ശിക്ഷ കൊടുത്താലും അത് പോരെന്നുള്ള പരാതിക്ക് അടിസ്ഥാനം. പീഡിപ്പിക്കുന്നവരെ തല വെട്ടുക ഉള്‍പ്പെടെ ഗുരുതരമായ ശിക്ഷകള്‍ നല്‍കുന്ന രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത്യമായി നമ്മുടെ രാജ്യത്തിന്റെ തനതായ സംസ്‌ക്കാരത്തിലും നിയമവ്യവസ്ഥയിലും ഊന്നിയാണ് നാം ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടത്. പ്രോസിക്യൂഷനെ സംശയ ദ്രഷ്ടിയോടെ കാണേണ്ടതായ ഒരു സാഹചര്യവും നിലവില്‍ ഇല്ല. യുഡിഎഫ് ഭരണകാലത്താണ് ഈ പ്രോസിക്യൂട്ടറെ നിയമിച്ചത് ഭരണമാറ്റത്തിന് ശേഷം യുഡിഎഫ് നേതാക്കള്‍ തന്നെ പ്രോസിക്യൂട്ടറെ വിമര്‍ശിക്കുന്നത് പരിഹാസ്യമാണന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.

സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ ഗോവിന്ദച്ചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്ന് പ്രോസിക്യൂഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. സൗമ്യയെ തളളിയിട്ടത് ഗോവിന്ദച്ചാമിയാണ് എന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍സാധിച്ചില്ല. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് കുടുക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം അഭിഭാക്ഷകന്‍ ബിഎ ആളൂരിന്റെ വാദം. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗോവിന്ദച്ചാമിക്കെതിരെ ആരോപിച്ചിരുന്നത്.