വടകരയിൽ ട്രെയിൻ കടന്നു പോകുന്ന സമയത്ത് പാളത്തിൽ സ്കൂട്ടർ; അട്ടിമറി സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് പോലീസ്

ഇന്നലെ രാത്രി പതിനൊന്നോടെയാണ് പാളത്തില്‍ നിര്‍ത്തിയിട്ട നിലയില്‍ സ്‌കൂട്ടര്‍ കണ്ടെത്തിയത്. രാത്രി ട്രാക്കിലൂടെ കടന്നു പോയ തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സ് സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു.

വടകരയിൽ ട്രെയിൻ കടന്നു പോകുന്ന സമയത്ത് പാളത്തിൽ സ്കൂട്ടർ; അട്ടിമറി സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് പോലീസ്

കോഴിക്കോട് : വടകരയില്‍ റെയില്‍ പാളത്തില്‍ ട്രെയിൻ കടന്നു പോകുന്ന സമയത്ത്  സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടത് അട്ടിമറി ശ്രമത്തിന്റെ ഭാഗമെന്ന് പൊലീസ്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് പാളത്തില്‍ നിര്‍ത്തിയിട്ട നിലയില്‍ സ്‌കൂട്ടര്‍ കണ്ടെത്തിയത്. രാത്രി ട്രാക്കിലൂടെ കടന്നു പോയ തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സപ്രസ്സ് സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് രാത്രി അരമണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.


സ്‌കൂട്ടര്‍ പാളത്തില്‍ നിര്‍ത്തിയിട്ട് അപായമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചോറോട് സ്വദേശിയുടേതാണ് സ്‌കൂട്ടര്‍. ഇന്നലെ കോഴിക്കോട് പള്ളിത്താഴത്തെ അര്‍ഷാദിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചിരുന്നു.

ബിജെപിയുടെ ദേശീയ സമ്മേളനം നാളെ മുതല്‍ കോഴിക്കോട് നടക്കാനിരിക്കെ പ്രധാനമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വടകരയില്‍ പാളത്തില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട സംഭവം

Read More >>