ബാറിനു വേണ്ടി സ്കൂൾ കവാടം തകർത്ത സംഭവം: പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കഴിഞ്ഞ മാസം 29 നാണ് കുന്നിക്കോട് സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ മതിലും ശതാബ്ദി സ്മാരക ഗേറ്റും പൊളിച്ചു നീക്കിയത്

ബാറിനു വേണ്ടി സ്കൂൾ കവാടം തകർത്ത സംഭവം: പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

ബാറിനു വേണ്ടി സര്‍ക്കാര്‍ സ്‌കൂള്‍ കവാടം തകര്‍ത്ത സംഭവത്തില്‍ ഒരു ഇടവേളയ്ക്കു  ശേഷം പ്രതിഷേധ പരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ്സ് രംഗത്ത്.  കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണു പോലീസിന്റേതെന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് കുന്നിക്കോട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

കഴിഞ്ഞ മാസം 29 നാണു കുന്നിക്കോട് സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ മതിലും ശതാബ്ദി സ്മാരക ഗേറ്റും പൊളിച്ചു നീക്കിയത്. ചില്‍ഡ്രന്‍സ് പാര്‍ക്ക് പണിയുന്നതിന്റെ പേരില്‍ രാത്രിയുടെ മറവിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്‌കൂള്‍ കവാടത്തിനു 180 മീറ്റര്‍ അകലെയാണു ബാർ പ്രവർത്തിക്കുന്നത്.  പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയോടെയാണു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. സ്‌കൂള്‍ പിടിഎ ചിലരെ സഹായിക്കാന്‍ വേണ്ടിയാണു കരുനാഗപ്പള്ളി ചാച്ചാജി ട്രസ്റ്റിനെ ഉപയോഗിച്ചു മതിലും ഗേറ്റും തകര്‍ത്തതെന്നാരോപിച്ച് ഡിവൈഎഫ്ഐയും എഐഎസ്എഫും രംഗത്തെത്തിയിരുന്നു.


[caption id="attachment_45262" align="aligncenter" width="640"]20160916_131759 നിർമ്മാണം പാതിയിൽ നിലച്ച സ്കൂൾ കവാടം[/caption]

സംഭവം വിവാദമായതോടെ പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കാതെ മൂന്നു ദിവസത്തിനുള്ളില്‍ കവാടത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പഞ്ചായത്ത് ഭരണ സമിതി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഗേറ്റു തകര്‍ത്ത്ഒരു  മാസം കഴിഞ്ഞിട്ടും നിര്‍മ്മാണം എങ്ങുമെത്തില്ല. ബാർ മുതലാളിയുമായി ഭരണ പ്രതിപക്ഷ മുന്നണികളുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ 200 മീറ്റര്‍ അകലെ സ്‌കൂളില്‍ പുതിയ കവാടം നിര്‍മ്മിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായി നാരദാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ്സിലെ ചില നേതാക്കളുടെ ചേരിതിരിവാണ് വിഷയം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് യൂത്ത്‌കോണ്‍ഗ്രസുകാരുടെ ഭാഷ്യം.

20160916_132019

സിപിഐഎം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണ സമിതിക്ക് അനുകൂല നിലപാടാണ് ചില മുതിര്‍ന്ന നേതാക്കള്‍ സ്വീകരിക്കുന്നതെന്നത് ആരോപിച്ച് ബിജെപിയിലും പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. വിഷയം ഏറ്റെടെക്കുന്നതുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലം കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റിയും ഇപ്പോഴും രണ്ടു തട്ടിലാണ്. ബാറ് മുതലാളിയും വിളക്കുടിയിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവും തമ്മിലുള്ള അടുത്ത ബന്ധമാണ് വിഷയം ഏറ്റെടുക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നതെന്നാണ് ബിജെപിയിലെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
മുമ്പ് ഈ ബാറിനു  ബിയര്‍ വൈൻ പാര്‍ലർ അനുമതി നല്‍കിയതിന്റെ പേരില്‍ സിപിഐഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനും സിപിഐ യുടെ പഞ്ചായത്തംഗത്തിനും രാജിവെക്കേണ്ടി വന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പട്ട് എൽഡിഎഫിലും  ഭിന്നത രൂക്ഷമാണ്.

Read More >>