കൈയില്‍ കിട്ടിയ സര്‍ക്കാര്‍ ജോലി ഒഴിവാക്കി സൗമ്യ ട്രയിന്‍ കയറി; രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നവരില്‍ ഒരാളാകാന്‍

പശ്ചിമ ബംഗാളില്‍ 11 മാസത്തെ പരിശീലനത്തിനു ശേഷമാണ് സൗമ്യയ്ക്ക് ബിഎസ്എഫ് കോണ്‍സ്റ്റബിളായി രാജസ്ഥാനില്‍ നിയമനമായത്. കഷ്ടത നിറഞ്ഞ ചുറ്റുപാടില്‍ നിന്നുമാണ് സൗമ്യയുടെ ഉയര്‍ച്ചയെന്ന് മുനസിപ്പല്‍ കൗണ്‍സിലര്‍ ജോസഫ് നാരദാ ന്യുസിനോട് പറഞ്ഞു.

കൈയില്‍ കിട്ടിയ സര്‍ക്കാര്‍ ജോലി ഒഴിവാക്കി സൗമ്യ ട്രയിന്‍ കയറി; രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നവരില്‍ ഒരാളാകാന്‍

കൈയില്‍ കിട്ടിയ സര്‍ക്കാര്‍ ജോലി ഒഴിവാക്കി ചേര്‍ത്തല സ്വദേശി സൗമ്യ രാജസ്ഥാനിലേക്ക് ട്രയിന്‍ കയറി. ഇന്ത്യ മഹാരാജ്യത്തിന്റെ അതിര്‍ത്തികാക്കുന്നവരില്‍ ഇനിയൊരാളായി അവളുണ്ടാകും. ചേര്‍ത്തല മുനിസിപ്പാലിറ്റി 27-ാം വാര്‍ഡില്‍ രാധാകൃഷ്ണന്റെയും മോളിയുടെയും മകളായ സൗമ്യ രാജസ്ഥാനില്‍ ബിഎസ്എഫ് കോണ്‍സ്റ്റബിളായി ജോലിക്കുകയറിക്കഴിഞ്ഞു.

പിഎസ് സി പരീക്ഷയെഴുതി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കേയാണ് സൗമ്യയെ തേടി ബിഎസ്എഫിലെ ജോലിയെത്തിയത്. ആ സമയം തന്നെയാണ് ലാസ്റ്റ് ഗ്രേഡിനുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി വിളി വന്നതും. എന്നാല്‍ രാജ്യത്തിന്റെ കാവല്‍ക്കാരിയാകുക എന്ന സൗമ്യയുടെ തീരുമാനത്തിന് മാറ്റമില്ലായിരുന്നു. തീരുമാനത്തിന് അച്ഛന്റേയും അമ്മയുടേയും പിന്തുണകൂടി ലഭിച്ചതോടെ സൗമ്യയ്ക്ക് പിന്നെ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.


പശ്ചിമ ബംഗാളില്‍ 11 മാസത്തെ പരിശീലനത്തിനു ശേഷമാണ് സൗമ്യയ്ക്ക് ബിഎസ്എഫ് കോണ്‍സ്റ്റബിളായി രാജസ്ഥാനില്‍ നിയമനമായത്. കഷ്ടത നിറഞ്ഞ ചുറ്റുപാടില്‍ നിന്നുമാണ് സൗമ്യയുടെ ഉയര്‍ച്ചയെന്ന് മുനസിപ്പല്‍ കൗണ്‍സിലര്‍ ജോസഫ് നാരദാ ന്യുസിനോട് പറഞ്ഞു. മകളുടെ ഈ നേട്ടത്തില്‍ ചുമട്ടുതൊഴിലാളിയായ പിതാവ് രാധാകൃഷ്ണനും സന്തുഷ്ടനാണ്.

നിറഞ്ഞ കൈയടിയോടും അഭിനന്ദന പ്രവാഹങ്ങളോടുമാണ് സൗമ്യയെ നാട്ടുകാര്‍ യാത്രയാക്കിയത്. നാട്ടുകാരുടെ മനതൃത്വത്തില്‍ അനുമോദന യോഗം കൂടി സൗമ്യയെ ആദരിച്ചു. ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍മാന്‍ ഐസക് മടവനയും എന്‍എസ് യു ദേശീയ സെക്രട്ടറി അഡ്വ. എസ് ശരതും സൗമ്യയെ വീട്ടിലെത്തി അഭിനന്ദിക്കുകയും ചെയ്തു.

Read More >>