സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനനെന്ന് ശശികല

ഓണത്തപ്പനായി പൂജിക്കുന്നത് വാമന മൂര്‍ത്തിയെയാണെന്നും എന്നാല്‍ ജനങ്ങള്‍ മഹാബലിയെ ഓണത്തപ്പനായി തെറ്റിദ്ധരിക്കുകയാണെന്നും കേസരി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനനെന്ന് ശശികല

കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് ഒരു കുഞ്ഞിക്കാല്‍ വെച്ച് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനനെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ശശികല. ഓണവുമായി ബന്ധപ്പെട്ട് വാമനന്റെ മുഖചിത്രം പ്രസിദ്ധീകരിച്ച് ആര്‍എസ്എസ് മുഖപത്രമായ കേസരി വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് ശശികല അതേ നിലപാടുമായി രംഗത്തെത്തിയത്.

റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ പ്രതികരണത്തിലാണ് ശശികലയുടെ പ്രതികരണം. മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനനെന്നും മഹാബലി പോലും ആരാധിക്കുന്നതാണ് മഹാവിഷ്ണുവിനെയെന്നും ശശികല പറഞ്ഞു. അതിനെ ഇകഴ്ത്താനായി മാത്രം ഓണം പ്രയോജനപ്പെടുത്തരുതെന്നും ശശികല പ്രസ്താവിച്ചു.


വാമനാവതാര ദിനമാണ് തിരുവോണമെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. മുഖപത്രമായ കേസരിയിലും ഈ നിലപാട് അവര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഓണത്തപ്പനായി പൂജിക്കുന്നത് വാമന മൂര്‍ത്തിയെയാണെന്നും എന്നാല്‍ ജനങ്ങള്‍ മഹാബലിയെ ഓണത്തപ്പനായി തെറ്റിദ്ധരിക്കുകയാണെന്നും കേസരി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതിനു പിന്നാലെയാണ് സ്വന്തം വിശദീകരണവുമായി ശശികല എത്തിയത്.
https://www.youtube.com/watch?v=tIwPoYaYv-4

Read More >>