സന്തോഷ് ട്രോഫി: ആദ്യ ഇലവനില്‍ അഞ്ച് യുവതാരങ്ങള്‍ നിര്‍ബന്ധം

ഐ ലീഗില്‍ കളിക്കുന്ന താരങ്ങളെ നേരത്തേ തന്നെ സന്തോഷ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

സന്തോഷ് ട്രോഫി: ആദ്യ ഇലവനില്‍ അഞ്ച് യുവതാരങ്ങള്‍ നിര്‍ബന്ധം

സന്തോഷ് ട്രോഫി ഫുട്ബോളിലെ നിയമാവലിയില്‍ മാറ്റം വരുന്നു. പുതിയ സീസണ്‍ മുതല്‍ ടീമുകളുടെ ആദ്യ ഇലവനില്‍ അഞ്ച് അണ്ടര്‍-21 താരങ്ങളെ ഉള്‍പ്പെടുത്താന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) തീരുമാനിച്ചു. ടൂര്‍ണമെന്റില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനുവേണ്ടിയാണ് ഈ പുതിയ പരിഷ്ക്കാരം. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ ചുരുങ്ങിയത് പത്ത് യുവതാരങ്ങളെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരാകും.

ഐ ലീഗില്‍ കളിക്കുന്ന താരങ്ങളെ നേരത്തേ തന്നെ സന്തോഷ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ടൂര്‍ണമെന്റില്‍ വരുന്ന മാറ്റത്തിനനുസരിച്ച് ടീമിനെയൊരുക്കാന്‍ കേരള ഫുട്ബോള്‍ അധികൃതരും ശ്രമിക്കുന്നുണ്ട്. കേരള പ്രീമിയര്‍ ലീഗിലും ജി.വി. രാജ ഫുട്ബോളിലും അണ്ടര്‍-21 ടീമിനെ കളിപ്പിക്കുന്നുണ്ട്. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും സന്തോഷ് ട്രോഫി ടീമിലേക്ക് പ്രവേശനം ലഭിക്കുന്നത്.

Read More >>