സംഘപരിവാര്‍ തിരുവനന്തപുരം മാതൃഭൂമി ഓഫീസിനു മുന്നില്‍ പാകിസ്ഥാന്‍ പതാകയെന്ന പേരില്‍ കത്തിച്ചത് മുസ്ലീം ലീഗ് പതാക

വെള്ളയും പച്ചയും ചേര്‍ന്ന പാക് പതാകയില്‍ ചന്ദ്രക്കലയും നക്ഷത്രവും വലതു ഭാഗത്തേക്ക് തിരിഞ്ഞ രീതിയിലാണ്. എന്നാല്‍ പച്ച നിറത്തിലുള്ള കൊടിയില്‍ ചന്ദ്രക്കലയും നക്ഷത്രവും ഇടത്തോട്ടുള്ളത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാക. പ്രതിഷേധക്കാര്‍ ഇത് തിരിച്ചറിഞ്ഞില്ല

സംഘപരിവാര്‍ തിരുവനന്തപുരം മാതൃഭൂമി ഓഫീസിനു മുന്നില്‍ പാകിസ്ഥാന്‍ പതാകയെന്ന പേരില്‍ കത്തിച്ചത് മുസ്ലീം ലീഗ് പതാക

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ഉറി ആക്രമണത്തെ കുറിച്ചുള്ള സംശയം ഉന്നയിച്ച മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ ഹിന്ദുത്വവാദികളുടെ പ്രതിഷേധം. നയതന്ത്ര ഉദ്യോഗസ്ഥനോട് വാര്‍ത്തയ്ക്കിടെ ഉറി ആക്രമണം ഇന്ത്യ തന്നെ ആസൂത്രണം ചെയ്തതാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യമാണ് സംഘപരിവാര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വേണു പറഞ്ഞുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

വേണുവും മാതൃഭൂമി ന്യൂസും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടമാളുകള്‍ തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള മാതൃഭൂമി ഓഫീസിന് മുന്നില്‍ വേണുവിന്റെ കോലം കത്തിച്ചു. എന്നാല്‍ പാകിസ്താന്റെ പതാകയ്ക്ക് പകരം മുസ്ലിം ലീഗിന്റെ കൊടി പുതപ്പിച്ച കോലമാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. വെള്ളയും പച്ചയും ചേര്‍ന്ന പാക് പതാകയില്‍ ചന്ദ്രക്കലയും നക്ഷത്രവും വലതു ഭാഗത്തേക്ക് തിരിഞ്ഞ രീതിയിലാണ്. എന്നാല്‍ പച്ച നിറത്തിലുള്ള കൊടിയില്‍ ചന്ദ്രക്കലയും നക്ഷത്രവും ഇടത്തോട്ടുള്ളത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാക. പ്രതിഷേധക്കാര്‍ ഇത് തിരിച്ചറിഞ്ഞില്ല.


കഴിഞ്ഞ തിങ്കളാഴ്ച്ച മാതൃഭൂമി ന്യൂസിലെ പ്രൈം ടൈമില്‍ ചര്‍ച്ചയില്‍ അതിഥിയായി എത്തിയ നയതന്ത്ര വിദഗ്ധന് എംകെ ഭദ്രകുമാറിനോട് ആക്രമണം ഇന്ത്യ തന്നെ ആസൂത്രണം ചെയ്തതാണെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ, അതിന്റെ വസ്തുതയെന്താണ് എന്ന ചോദ്യം വേണു ഉന്നയിച്ചു. അത്തരം പ്രചരണങ്ങളില്‍ കഴമ്പില്ല എന്ന് ഭദ്രകുമാര്‍ ഉത്തരം പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ ഉറി ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വേണു പറഞ്ഞുവെന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു.

Read More >>