തനിക്ക് സമ്മാനമായി കിട്ടിയ ബിഎംഡബ്ല്യൂ കാര്‍ അച്ഛന് സമ്മാനിച്ച് ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്

അച്ഛന്റെ ത്യാഗവും പിന്തുണയുമാണ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ നേട്ടം വരെയെത്തിയ തന്റെ ജൈത്രയാത്രയില്‍ കരുത്തു പകര്‍ന്നതെന്ന് സാക്ഷി പറയുന്നു. ഒന്നും അതിന് പ്രതിഫലമാകില്ലെങ്കിലും തന്റെ സന്തോഷത്തിനായി തനിക്കു ലഭിച്ച കാര്‍ സമ്മാനിക്കുകയായിരുന്നുവെന്ന് സാക്ഷി പറഞ്ഞു.

തനിക്ക് സമ്മാനമായി കിട്ടിയ ബിഎംഡബ്ല്യൂ കാര്‍ അച്ഛന് സമ്മാനിച്ച് ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്

തനിക്ക് സമ്മാനമായി കിട്ടിയ ബിഎംഡബ്ല്യൂ കാര്‍ അച്ഛന് സമ്മാനിച്ച് ഇന്ത്യയുടെ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക്. റിയോ ഒളിമ്പിക്സിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൈമാറിയ കാറാണ് ഗുസ്തി താരം സാക്ഷി മാലിക്ക് തന്റെ പിതാവ് സുദേശ് മാലിക്കിന് സമ്മാനിച്ചത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യം സാക്ഷി വെളിപ്പെടുത്തിയത്. അച്ഛന്റെ ത്യാഗവും പിന്തുണയുമാണ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ നേട്ടം വരെയെത്തിയ തന്റെ ജൈത്രയാത്രയില്‍ കരുത്തു പകര്‍ന്നതെന്ന് സാക്ഷി പറയുന്നു. ഒന്നും അതിന് പ്രതിഫലമാകില്ലെങ്കിലും തന്റെ സന്തോഷത്തിനായി തനിക്കു ലഭിച്ച കാര്‍ സമ്മാനിക്കുകയായിരുന്നുവെന്ന് സാക്ഷി പറഞ്ഞു.


2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ അച്ഛന്‍ തനിക്ക് ഒരു നീല വി.ഡബ്ല്യു പോളോ കാര്‍ സമ്മാനിച്ചിരുന്നതായും സാക്ഷി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ആ കാറിനോടാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും ആ കാര്‍ ഇന്ന് തന്റെ യാത്രകളുടെ ഭാഗമാണെന്നും സാക്ഷി പറഞ്ഞൃ.

സാക്ഷിക്ക് പുറമെ വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധുവിനും പരിശീലകന്‍ ഗോപീചന്ദിനും ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാക്കര്‍ക്കുമാണ് ഹൈദരബാദ് ഡിസ്ട്രിക്റ്റ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ചാമുണ്ഡേശ്വര്‍ നാഥ് ബിഎംഡബ്ല്യു സമ്മാനിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കറാണ് കാറുകളുടെ താക്കോല്‍ ഇവര്‍ക്ക് കൈമാറിയത്.

Read More >>