കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ അവതരിപ്പിച്ച് സച്ചിന്‍; നിവിന്‍ പോളി ബ്രാന്റ് അംബാസിഡര്‍

കസവ് മുണ്ടുടുത്തെത്തിയ സച്ചിന്‍ നമസ്‌കാരം പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. കഴിഞ്ഞ സീസണേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിക്കുമെന്ന് സച്ചിന്‍ പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ അവതരിപ്പിച്ച് സച്ചിന്‍; നിവിന്‍ പോളി ബ്രാന്റ് അംബാസിഡര്‍

കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ ടീം ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അവതരിപ്പിച്ചു. സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, നിമ്മഗഡ്ഡ പ്രസാദ്, അല്ലു അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്ത താരപ്പൊലിമയുള്ള ചടങ്ങിലായിരുന്നു സച്ചിന്‍ ടീമിനെ പരിചയപ്പെടുത്തിയത്.

14194445_1163471617044962_1117144658_n

കസവ് മുണ്ടുടുത്തെത്തിയ സച്ചിന്‍ നമസ്‌കാരം പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. കഴിഞ്ഞ സീസണിനേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിക്കുമെന്ന് സച്ചിന്‍ പറഞ്ഞു.


''കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് ടീമിന് മലയാളികള്‍ അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. ഈ ആരാധക പിന്തുണയാണ് ടീമിന്റെ കരുത്ത്''സച്ചിന്‍ പറഞ്ഞു.

നിവിന്‍ പോളിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡര്‍. ഇംഗ്ലണ്ട് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനുമായ സ്റ്റീവ് കോപ്പലാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്‍. കളിയില്‍ ആക്രമണ ശൈലി കൊണ്ടുവരാനാണ് ശ്രമമെന്ന് സ്റ്റീവ് പറഞ്ഞു.

14256387_1163471603711630_1172753683_n

കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. ഈ സീസണില്‍ എല്ലാ കുറവുകളും നികത്തിക്കൊണ്ടായിരിക്കും ടീമംഗങ്ങള്‍ കളിക്കളത്തിലിറങ്ങുന്നതെന്നും സ്റ്റീവ് കോപ്പല്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെയും തോല്‍വിയെയും കുറിച്ച് ചോദിച്ചപ്പോള്‍, തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നായിരുന്നു ടീമിലെ മിന്നും താരം മുഹമ്മദ് റാഫിയുടെ മറുപടി.

ഐഎസ്എല്‍ മൂന്നാംഘട്ട സീസണിനുവേണ്ടി പരിശീലനം നടത്തുന്നതിനും സൗഹൃദമല്‍സരങ്ങള്‍ക്കുമായി ടീം ഇന്ന് തായ്‌ലന്റിലേക്ക് തിരിക്കും.