സിറിയയില്‍ റഷ്യ ഒരാഴ്ചയെങ്കിലും ആക്രമണം നിര്‍ത്തിവെക്കണമെന്ന് ഒബാമ

ഐഎസിനെതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് ഒബാമയും ദേശീയസുരക്ഷാസേനയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് വൈറ്റ്ഹൗസ് ഇക്കാര്യം വ്യക്തമാക്കിയത്.

സിറിയയില്‍ റഷ്യ ഒരാഴ്ചയെങ്കിലും ആക്രമണം നിര്‍ത്തിവെക്കണമെന്ന് ഒബാമ

വാഷിങ്ടണ്‍: സിറിയയില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ ഒരാഴ്ച നിര്‍ത്തിവെക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും അമേരിക്ക. അല്ലാത്തപക്ഷം റഷ്യയുമായി കരാറുകളില്‍ ഒപ്പുവെക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഐഎസിനെതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് ഒബാമയും ദേശീയസുരക്ഷാസേനയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് വൈറ്റ്ഹൗസ് ഇക്കാര്യം വ്യക്തമാക്കിയത്.

സിറിയയില്‍ സമാധാനം പുനസ്ഥാപിച്ചാല്‍ മാത്രമേ യുദ്ധക്കെടുതികള്‍ നേരിടുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ കഴിയൂവെന്ന് ബറാക് ഒബാമ പറഞ്ഞു. ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ ഇപ്പോള്‍ സഹകരിക്കുന്നവരുമായി തുടര്‍ന്നും സഹകരണമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇക്കാര്യത്തില്‍ മറ്റ് ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു.

Read More >>