മലേഷ്യന്‍ വിമാനദുരന്തത്തിന് പിന്നില്‍ റഷ്യ; വിവാദ വെളിപ്പെടുത്തലുമായി അന്വേഷണ സംഘത്തലവന്‍

മലേഷ്യന്‍ വിമാനമായ എംഎച്ച് 17 തകര്‍ന്നു വീണ സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

മലേഷ്യന്‍ വിമാനദുരന്തത്തിന് പിന്നില്‍ റഷ്യ; വിവാദ വെളിപ്പെടുത്തലുമായി അന്വേഷണ സംഘത്തലവന്‍



മോസ്ക്കോ: 2014ല്‍ ഉക്രൈനിന് മുകളില്‍ സംഭവിച്ച മലേഷ്യന്‍ വിമാനദുരന്തത്തിന് പിന്നില്‍ റഷ്യയാണെന്ന് അന്വേഷണ സംഘത്തലവനും ഡച്ച് പൊലീസ് ഉദ്യോഗസ്ഥനുമായ വില്‍ബര്‍ട്ട് പോലിസന്‍. 298 യാത്രക്കാര്‍ കൊല്ലപ്പെടാനിടയായ സംഭവം ആസൂത്രണം ചെയ്തത് റഷ്യയുടെ പിന്തണയുള്ള വിമതരാണെന്നാണ് പോലിസന്‍ ആരോപിക്കുന്നത്. മലേഷ്യന്‍ വിമാനമായ എംഎച്ച് 17 തകര്‍ന്നു വീണ സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

ഉക്രൈനിലെ പെര്‍വോമായ്‌സ്‌ക് ഗ്രാമത്തില്‍ നിന്നാണ് വിമാനത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയത്. ഈ മിസൈല്‍ ഉപകരണം റഷ്യയില്‍നിന്നു കൊണ്ടു വന്നതാണെന്നും ആക്രമണശേഷം റഷ്യയിലേക്ക് തിരിച്ചു കൊണ്ടുപോയതായും അദ്ദേഹം പറയുന്നു. ആംസ്റ്റര്‍ഡാമില്‍നിന്നും ക്വാലാലംപൂരിലേക്ക് പോവുകയായിരുന്ന വിമാനത്തിലെ എല്ലാ യാത്രക്കാരും കൊല്ലപ്പെടുകയായിരുന്നു.

ആരോപണം റഷ്യ നിഷേധിച്ചു. തികച്ചും പക്ഷപാതപരമാണ് അന്വേഷണമെന്നും റഷ്യയെ കുറ്റക്കാരാക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് ഇതിനു പിന്നിലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.

Read More >>