തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; കണ്ണൂരിൽ ബിജെപി ഹർത്താൽ

തില്ലങ്കേരി പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഇടവഴിയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ ബിനീഷിനെ പോലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; കണ്ണൂരിൽ  ബിജെപി ഹർത്താൽ

കണ്ണൂർ: തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. തില്ലങ്കേരി സ്വദേശി ബിനീഷ് ആണ് വെട്ടേറ്റു മരിച്ചത്. സിപിഐ(എം) പ്രവർത്തകരാണ് സംഭവത്തിനു പിന്നിൽ എന്ന് ആർഎസ്എസ് ആരോപിച്ചു.

കഴിഞ്ഞ കുറെ നാളുകളായി സംഘർഷം നിലനിൽക്കുന്ന തില്ലങ്കേരിയിൽ വൈകീട്ട് ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ബോംബേറുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ബിനീഷിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

തില്ലങ്കേരി പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഇടവഴിയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ ബിനീഷിനെ പോലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നേരത്തെ ആർഎസ്എസ് പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിജോ സഞ്ചരിച്ചിരുന്ന കാറിനു നേരെ ബോംബെറിഞ്ഞിരുന്നു. സംഭവത്തിൽ പരിക്കേറ്റ ജിജോ കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

കണ്ണൂരിൽ സിപിഐഎം നരനായാട്ട് നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read More >>