"ആര്‍എസ്എസ് ഹൈന്ദവ സംഘടനയെന്നു പറഞ്ഞാല്‍ അത് ഹിന്ദുക്കള്‍ക്ക് അപമാനം": പി ജയരാജന്‍

ആര്‍എസ്എസ്സിനെ ഹൈന്ദവ സംഘടനയെന്ന് അഭിസംബോധന ചെയ്യരുതെന്ന് സിപിഐ(എം) കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍.

"ആര്‍എസ്എസ് ഹൈന്ദവ സംഘടനയെന്നു പറഞ്ഞാല്‍ അത് ഹിന്ദുക്കള്‍ക്ക് അപമാനം": പി ജയരാജന്‍

കണ്ണൂര്‍: ആര്‍എസ്എസ്സിനെ ഹൈന്ദവ സംഘടനയെന്ന് അഭിസംബോധന ചെയ്യരുതെന്ന് സിപിഐ(എം) കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. ആര്‍എസ്എസ് വെറുമൊരു വര്‍ഗീയ സംഘടന മാത്രമാണെന്നും ഒരിക്കലും അതിനെയൊരു ഹൈന്ദവ സംഘടനയായി കണക്കാക്കാന്‍ സാധിക്കുകയില്ലായെന്നും അദ്ദേഹം തുറന്നടിച്ചു.

"ഹൈന്ദവരുടെ ഒരു ചെറിയ ശതമാനത്തെപ്പോലും പ്രതിനിധീകരിക്കുന്നില്ല ആ സംഘടന. അങ്ങനെയുള്ള സംഘടനയെ ഹൈന്ദവ സംഘടനയെന്ന് വിശേഷിപ്പിച്ചാല്‍ അവര്‍ക്ക് പ്രോത്സാഹനമാവും. ഹൈന്ദവരെ അപമാനിക്കുന്ന പരാമര്‍ശവുമാണത്" ജയരാജന്‍ പറഞ്ഞു.

പോലീസ് വര്‍ഗീയശക്തികള്‍ക്ക് വളമാകരുതെന്നും തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ഓണാഘോഷങ്ങള്‍ക്ക് മൈക്ക് നിഷേധിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മഹാബലിയെയല്ല വാമനനെയാണ് വാഴ്‌ത്തേണ്ടതെന്ന് ആര്‍എസ്എസ്സിന്റെ വാദം അവരുടെ സവര്‍ണ പ്രത്യയശാസ്ത്രമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.