റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലെ രാജകീയ വരകള്‍ രണ്ടു യുവാക്കളുടെ കൈവിരുതാണെന്ന് അറിയാമോ?

വാഹന ഡിസൈനിംഗും, നിര്‍മ്മാണവുമെല്ലാം ഇന്ന് പൂര്‍ണമായും കമ്പ്യൂട്ടറൈസ്ഡായിരിക്കുന്ന ഈ കാലത്തിലും റോയല്‍ എന്‍ഫീല്‍ഡ് അല്പം വ്യത്യസ്ഥത പുലര്‍ത്തുന്നു. ചില കാര്യങ്ങളില്‍ അവര്‍ പഴഞ്ചനാണ് എന്ന് അര്‍ത്ഥം. പക്ഷെ, ഇത് തന്നെയാണ് അവരെ വ്യത്യസ്ഥരാക്കുന്നതും.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലെ രാജകീയ വരകള്‍ രണ്ടു യുവാക്കളുടെ കൈവിരുതാണെന്ന് അറിയാമോ?

സ്വപ്നതുല്യമായ വാഗ്ദാനം അകമ്പടിയായി നല്‍കിയും, എണ്ണിയാല്‍ ഒടുങ്ങാത്ത ഓഫറുകള്‍ വാരിക്കോരി വിതറിയും മറ്റു ഏതു ബൈക്ക് നിരത്തിലിറങ്ങിയാലും ഇന്ത്യന്‍ യുവത്വത്തിന്‍റെ മങ്ങാത്ത ഒരു ഭ്രമമാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കുകള്‍.

ഈ ഭ്രമത്തിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടായിരിക്കാം, എന്നാല്‍ അതിലൊരു കാരണം ഈ വാഹനത്തിന്‍റെ രാജകീയ 'ലുക്ക്‌' തന്നെയാണ്. എന്നാല്‍, ഓരോ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെയും  പെട്രോള്‍ ടാങ്കിലെ ആ രാജകീയ വരകള്‍ രണ്ടു യുവാക്കളുടെ കൈവിരുതാണ് എന്ന് എത്ര പേര്‍ക്കറിയാം?


വാഹന ഡിസൈനിംഗും, നിര്‍മ്മാണവുമെല്ലാം ഇന്ന് പൂര്‍ണമായും കമ്പ്യൂട്ടറൈസ്ഡായിരിക്കുന്ന ഈ കാലത്തിലും റോയല്‍ എന്‍ഫീല്‍ഡ് അല്പം വ്യത്യസ്ഥത പുലര്‍ത്തുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ചില കാര്യങ്ങളില്‍ അവര്‍ പഴഞ്ചനാണ് എന്ന് അര്‍ത്ഥം. പക്ഷെ, ഇത് തന്നെയാണ് അവരെ വ്യത്യസ്ഥരാക്കുന്നതും.


എല്ലാ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെയും ഇന്ധനടാങ്ക് പെയിന്റ് ചെയ്യുന്നത് ഈ രണ്ടു പേരാണ്. കഴിഞ്ഞ 15 വര്‍ഷമായി ചെയ്യുന്ന പ്രവര്‍ത്തിയായതിനാലായിരിക്കാം ഇവരുടെ വരകളില്‍ തികച്ചും പെര്‍ഫെക്ഷന്‍ ദൃശ്യമാകുന്നത്.

ഇനി നിങ്ങളുടെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിനെ തൊട്ടുതഴുകുമ്പോള്‍, ഈ കലാകാരന്മാരുടെ കൈവിരുതിനെ മനസിലെങ്കിലും പ്രശംസിക്കുവാന്‍ ഓര്‍ക്കുക.