റിലയന്‍സ് കമ്യൂണിക്കേഷനും എയര്‍സെല്ലും ലയിക്കുന്നു

നിലവില്‍ ടെലികോം കമ്പനികളില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണു റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെല്ലും. ലയനത്തോടെ ടെലികോം രംഗത്തെ മൂന്നാമത്തെ വലിയ കമ്പനിയായി ഇത് മാറും.

റിലയന്‍സ് കമ്യൂണിക്കേഷനും എയര്‍സെല്ലും ലയിക്കുന്നു

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെലും ലയിക്കുന്നു. രണ്ടു ഗ്രൂപ്പുകള്‍ക്കും 50 ശതമാനം ഓഹരി വീതമാകും ഉണ്ടാവുക. 65000 കോടിയുടെ ആസ്തിയാണ് പുതിയ കമ്പനിക്ക് കണക്കാക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡിലും രണ്ടു കമ്പനികള്‍ക്കു തല്യ പങ്കാളിത്തമാണുണ്ടാവുക.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ തന്നെ ഇരു കമ്പനികളും തമ്മില്‍ ലയന ചര്‍ച്ച നടത്തുവരുന്നുണ്ടായിരുന്നു. നിലവില്‍ ടെലികോം കമ്പനികളില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണു റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെല്ലും. ലയനത്തോടെ ടെലികോം രംഗത്തെ മൂന്നാമത്തെ വലിയ കമ്പനിയായി ഇത് മാറും. റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു ഒരു കോടി പത്തുലക്ഷം ഉപഭോക്താക്കളും എയര്‍സെല്ലിനു 84 ലക്ഷം ഉപഭോക്താക്കളുമാണു നിലവിലുള്ളത്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയതിനു തൊട്ടു പിന്നാലെയാണു റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെല്ലും ചേര്‍ന്നു പുതിയ കമ്പനി രൂപീകരിക്കുന്നത്.

Read More >>