ടൂറിസം രംഗത്തു റഷ്യ-റാസല്‍ഖൈമ സഹകരണം

റഷ്യയില്‍ നിന്നെത്തുന്ന ടൂറിസ്റ്റുകള്‍ ശരാശരി 8.6 ദിവസമാണു റാസല്‍ഖൈമയില്‍ ചിലവിടുന്നത്

ടൂറിസം രംഗത്തു റഷ്യ-റാസല്‍ഖൈമ സഹകരണം

റാസല്‍ഖൈമ: റാസല്‍ഖൈമയിലെത്തുന്ന റഷ്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ടൂറിസം രംഗത്ത് സഹകരിച്ചുപ്രവര്‍ത്തിക്കാനുള്ള തീരുമാനം. ഈ വര്‍ഷം റാസല്‍ഖൈമയിലെത്തിയ റഷ്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 4.3 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് കണക്ക്.

റഷ്യയിലെ പ്രധാന ടൂറിസം-ട്രാവല്‍ ഏജന്‍സികളുമായി റാസല്‍ഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി ഇപ്പോള്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. റഷ്യയില്‍ നിന്നെത്തുന്ന ടൂറിസ്റ്റുകള്‍ ശരാശരി 8.6 ദിവസമാണു റാസല്‍ഖൈമയില്‍ ചിലവിടുന്നത്. റൂം വാടകയുടെ കാര്യത്തില്‍ ഈ വര്‍ഷം 10% വര്‍ദ്ധനയാണുണ്ടായിട്ടുള്ളത്.

64 കിലോമീറ്ററോളം ദൂരമുള്ള കടല്‍ത്തീരങ്ങളും, ലോകോത്തര നിലവാരത്തിലുള്ള താമസ സൗകര്യങ്ങളുമാണ് റസല്‍ഖൈമയിലെ പ്രധാന ആകര്‍ഷണം. ഖത്തര്‍ എയര്‍വെയ്സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി റഷ്യയില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് റാസല്‍ഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി