പീഡിപ്പിക്കാൻ ശ്രമിച്ച ആളെ വയോധിക അടിച്ച് ആശുപത്രിയിലാക്കി; പ്രതി പോലീസിന്റെ പിടിയിൽ 

ശ്രീകണ്ഠാപുരം പയ്യാവൂരിൽ പ്രതി വീട്ടിൽ അതിക്രമിച്ച് കടന്ന് വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

പീഡിപ്പിക്കാൻ ശ്രമിച്ച ആളെ വയോധിക അടിച്ച് ആശുപത്രിയിലാക്കി; പ്രതി പോലീസിന്റെ പിടിയിൽ 

കണ്ണൂർ: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുമ്പോഴാണ് കണ്ണൂരിൽ പീഡിപ്പിക്കാൻ ശ്രമിച്ച ആളിനെ വയോധിക അടിച്ച് ആശുപത്രിയിൽ ആക്കിയിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സ തേടിയ പ്രതി മരുതുംചാലിലെ സി കെ മോഹനനെ പോലീസ് അവിടെ വച്ച് തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ശ്രീകണ്ഠാപുരം പയ്യാവൂരിൽ പ്രതി വീട്ടിൽ അതിക്രമിച്ച് കടന്ന് വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം ചെറുത്ത 63കാരി നിലവിളക്കെടുത്ത് അക്രമിയെ കണക്കിന് പൂശി. അടികിട്ടി പരിക്കുപറ്റിയ പ്രതി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയോധികയുടെ പരാതി പ്രകാരം പയ്യാവൂർ എസ് ഐ സി മല്ലികയും സംഘവും ആശുപത്രിയിൽ വച്ച് മോഹനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More >>