ആ ചിത്രമല്ലേ ഇത്; മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തെക്കുറിച്ചുള്ള തൻറെ സംശയം പങ്കുവെച്ച് രാംഗോപാല്‍ വര്‍മ്മ

കമ്പനി, ഷോലെയുടെ റീമേക്ക് ആഗ് എന്നീ രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.

ആ ചിത്രമല്ലേ ഇത്; മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തെക്കുറിച്ചുള്ള തൻറെ സംശയം പങ്കുവെച്ച് രാംഗോപാല്‍ വര്‍മ്മ

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ഓണച്ചിത്രമായ ഒപ്പത്തിനെക്കുറിച്ചുള്ള തന്റെ സംശയം പങ്കുവെച്ച് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. പ്രശസ്തമായ ഇംഗ്ലീഷ് ആക്ഷന്‍ ത്രില്ലര്‍ ടേക്കണിന്റെ മെച്ചപ്പെട്ട പതിപ്പാണോ ഒപ്പം എന്ന് സംശയിക്കുന്നതായി രാംഗോപാല്‍ വര്‍മ്മ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാംഗോപാല്‍ വര്‍മ്മ സംശയം പങ്കുവെച്ചിരിക്കുന്നത്. ഒപ്പത്തിന്റെ ട്രയിലറും വര്‍മ്മ ഷെയര്‍ ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ കൂടി വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അഗ്രഗണ്യനായ രാംഗോപാല്‍ വര്‍മ്മയുടെ ഈ വെളിപ്പെടുത്തലും വിവാദമാകുമെന്നാണ് ചലച്ചിത്ര നിരീക്ഷകര്‍ കരുതുന്നത്. കമ്പനി, ഷോലെയുടെ റീമേക്ക് ആഗ് എന്നീ രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.