തെരുവ് നായയുടെ കടിയേറ്റ നാടോടി സ്ത്രീക്ക് പേവിഷബാധാ ലക്ഷണം; യുവതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

ഒന്നരമാസം മുമ്പ് കടത്തിണ്ണയില്‍ ഉറങ്ങുമ്പോള്‍ ആയിരുന്നു ഇവര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. ഗുരുതരമായ പരിക്കില്ലാതിരുന്നതിനാല്‍ അപ്പോള്‍ ചികിത്സ തേടിയിരുന്നില്ലെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.

തെരുവ് നായയുടെ കടിയേറ്റ നാടോടി സ്ത്രീക്ക് പേവിഷബാധാ ലക്ഷണം; യുവതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: ഒന്നരമാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ നാടോടി സ്ത്രീയെ പേ വിഷബാധയേറ്റത്തിന്റെ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണൂര്‍വളവില്‍  കടത്തിണ്ണയില്‍ താമസിക്കുന്ന അറുമുഖന്റെ ഭാര്യ ലക്ഷ്മിയെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഒന്നരമാസം മുമ്പ് കടത്തിണ്ണയില്‍ ഉറങ്ങുമ്പോള്‍ ആയിരുന്നു ഇവര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. ഗുരുതരമായ പരിക്കില്ലാതിരുന്നതിനാല്‍ അപ്പോള്‍ ചികിത്സ തേടിയിരുന്നില്ലെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. കഠിനമായ ക്ഷീണവും തളര്‍ച്ചയും ദാഹവും അനുഭവപ്പെട്ടതിനെത്തുടന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രില്‍ ചികിത്സ തേടുകയായിരുന്നു.

പേവിഷബാധയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ഇവരെ അടിയന്തിരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്ന മുറക്ക് മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന നിഗമനത്തിലാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. മുഴുവന്‍ സമയ നിരീക്ഷണത്തിലാണ് ലക്ഷ്മിയിപ്പോള്‍.

Read More >>