വന്‍ ദുരന്തമായ പുറ്റിങ്ങല്‍ വെടിക്കെട്ടിലെ കരാറുകാരന്റെ വീട്ടുപരിസരത്ത് വന്‍ പൊട്ടിത്തെറി

മണ്ണിനടിയില്‍ കിടന്ന സ്‌ഫോടകശേഖരം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. പുറ്റിങ്ങല്‍ അപകടത്തെ തുടര്‍ന്ന് കരാറുകാരന്റെ വീട്ടിലും ഗോഡൗണിലും പരിശോധനയുണ്ടായപ്പോള്‍ ഒളിപ്പിച്ചതാകാം സ്‌ഫോടകശേഖരമെന്നാണ് പോലീസിന്റെ അനുമാനം.

വന്‍ ദുരന്തമായ പുറ്റിങ്ങല്‍ വെടിക്കെട്ടിലെ കരാറുകാരന്റെ വീട്ടുപരിസരത്ത് വന്‍ പൊട്ടിത്തെറി

വന്‍ ദുരന്തത്തില്‍ കലാശിച്ച പുറ്റിങ്ങല്‍ വെടിക്കെട്ടിലെ കരാറുകാരനും അപകടത്തില്‍ കൊല്ലപ്പെട്ടയാളുമായ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്റെ വീട്ടുപരിസരത്ത് വന്‍ പൊട്ടിത്തെറി. വീടിന്റെ പരിസരത്ത് കുഴിച്ചിട്ടിരുന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ സുരന്ദ്രന്റെ വീടിനും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മണ്ണിനടിയില്‍ കിടന്ന സ്‌ഫോടകശേഖരം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. പുറ്റിങ്ങല്‍ അപകടത്തെ തുടര്‍ന്ന് കരാറുകാരന്റെ വീട്ടിലും ഗോഡൗണിലും പരിശോധനയുണ്ടായപ്പോള്‍ ഒളിപ്പിച്ചതാകാം സ്‌ഫോടകശേഖരമെന്നാണ് പോലീസിന്റെ അനുമാനം.

കൊല്ലം ജില്ലയിലുള്ള പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ 2016 ഏപ്രില്‍ 10-ന് രാത്രി 3.30-നാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. വെടിക്കെട്ടപകടത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 300-ലധികം ജനങ്ങള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ക്ഷേത്രത്തിലെ കമ്പപ്പുരയില്‍ തീപിടിച്ചായിരുന്നു ദുരന്തം

Read More >>