'പുലിപൂര'ത്തിന് പുലികളിറങ്ങി; സര്‍പ്രൈസുമായി പെണ്‍പുലികള്‍; പുലിനഗരമായി തൃശ്ശൂര്‍

പുലികളിയുടെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ സ്ത്രീകള്‍ പുലിവേഷമിട്ടു. അയ്യന്തോള്‍ ദേശത്ത് നിന്ന് ഒന്നും വിയ്യൂര്‍ ദേശത്ത് നിന്ന് മൂന്നും പുലികളാണ് സ്വരാജ് റൗണ്ടിലെത്തിയത്. സ്ത്രീശാക്തീകരണ സംഘടനയായ വിങ്‌സില്‍ നിന്നാണ് മൂന്ന് പെണ്‍പുലികളാണ് വിയ്യൂര്‍ ദേശത്തിന്റെ സംഘത്തിലുള്ളത്. പൊലീസുകാരിയായ വിനയക്കൊപ്പം മലപ്പുറം സ്വദേശി ദിവ്യ, കോഴിക്കോട് സ്വദേശി സക്കീന എന്നിവരാണ് പുലിവേഷമിട്ടത്. അയ്യന്തോള്‍ പുലി സംഘത്തിലെ ഏകപുലിയായി നഗരത്തെ വിറപ്പിച്ചെത്തിയത് എറണാകുളം സ്വദേശിയായ റെഹ്ന ഫാത്തിമയാണ്.

തൃശ്ശൂര്‍: തൃശ്ശൂരിനെ കീഴടക്കി നഗരത്തില്‍ പുലികളിറങ്ങി. 51 പുലികള്‍ ഉള്‍പ്പെടുന്ന പത്ത് സംഘങ്ങളാണ് വൈകീട്ട് നഗരത്തിലിറങ്ങിയത്. പുലിപെരുമയുടെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകളും ഇത്തവണ പുലിവേഷമിട്ടു. വിദേശീയരുള്‍പ്പടെയുള്ളവര്‍ പുലികളിയില്‍ പങ്കെടുത്തു. പുലികളിക്കൊരുങ്ങാന്‍ പുലര്‍ച്ച നാല് മുതല്‍ സ്വരാജ് റൗണ്ടില്‍ പുലി സംഘങ്ങള്‍ വരവ് തുടങ്ങിയിരുന്നു.

പുലികളിക്കിനി പെണ്‍പുലികാലം

പുലികളിയുടെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ സ്ത്രീകള്‍ പുലിവേഷമിട്ടു. അയ്യന്തോള്‍ ദേശത്ത് നിന്ന് ഒന്നും വിയ്യൂര്‍ ദേശത്ത് നിന്ന് മൂന്നും പുലികളാണ്  സ്വരാജ് റൗണ്ടിലെത്തിയത്. സ്ത്രീശാക്തീകരണ സംഘടനയായ വിങ്‌സില്‍ നിന്നാണ് മൂന്ന് പെണ്‍പുലികളാണ് വിയ്യൂര്‍ ദേശത്തിന്റെ സംഘത്തിലുള്ളത്. പൊലീസുകാരിയായ വിനയക്കൊപ്പം  മലപ്പുറം സ്വദേശി ദിവ്യ, കോഴിക്കോട് സ്വദേശി സക്കീന എന്നിവരാണ് പുലിവേഷമിട്ടത്. അയ്യന്തോള്‍ പുലി സംഘത്തിലെ ഏകപുലിയായി നഗരത്തെ വിറപ്പിച്ചെത്തിയത് എറണാകുളം സ്വദേശിയായ റെഹ്ന ഫാത്തിമയാണ്. പെണ്‍പുലികളുടെ വരവെങ്ങനെയെന്നറിയാല്‍ പുലിപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു.


[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/09/PULIKALI.mp4"][/video]
കുട്ടിപുലി തൊട്ട് പുള്ളിപ്പുലി വരെ

ക്ലബ്ബുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മെയ്യെഴുത്ത് കേന്ദ്രങ്ങളിലാണ് പുലിവേഷമിട്ടത്. മുമ്പ് കളര്‍ക്കട്ടകള്‍ ചേര്‍ത്താണ് ചായമിട്ടിരുന്നതെങ്കില്‍ ഇപ്പോഴത് മഞ്ഞ കളര്‍പ്പൊടിക്കും വാര്‍ണിഷും നീട്ടിയരച്ചുള്ള ചായക്കൂട്ടിന് വഴിമാറി. കുട്ടിപുലികള്‍, വന്‍പുലികള്‍, വരയന്‍പുലികള്‍, പുള്ളിപ്പുലികള്‍ എന്നിവയാണ് പുലികളിക്കിറങ്ങിയത്.
WhatsApp Image 2016-09-17 at 5.41.04 PM
അയ്യന്തോള്‍ ദേശം, വിയ്യൂര്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സംഘം, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, മൈലിപ്പാടം ദേശം, വടക്കേ അങ്ങാടി ദേശം, പാട്ടുരാക്കല്‍ പുലിക്കളി കമ്മിറ്റി, കൊക്കാലെ സാന്റോസ് ക്ലബ് പൂക്കുന്നം, വിവേകാനന്ദ സേവാ സിമിതി എന്നീ പത്ത് പുലിസംഘങ്ങളാണ് പുലികളിയില്‍ പങ്കെടുത്തത്. 51 പുലികളാണ് ഓരോ സംഘത്തിലുമുണ്ടായിരുന്നത്. ഇങ്ങനെ അഞ്ഞൂറിലേറെ പുലികളാണ് നഗരം കീഴടക്കിയത്.

[caption id="attachment_43525" align="aligncenter" width="708"]WhatsApp Image 2016-09-17 at 5.41.13 PM പുലിവേഷമിടുന്ന ബിബിസി അവതാരകന്‍[/caption]

പുലിയാകാന്‍ ചില്ലറ പോരാ... വെറുതെയങ്ങ് ചായം പൂശിയാല്‍ പുലിയാകില്ല. പുലി പുപ്പുലിയാകാന്‍ മിനിമം 5000 രൂപയെങ്കിലും വേണം. ചെറു കുടവയറിന് ചായമിടാന്‍ 5000 രൂപയെങ്കിലും വേണം. അമ്പത് പുലികളെ ഒരുക്കാന്‍ ഒരു ക്ലബിന് ലക്ഷങ്ങള്‍ വേണ്ടിവരുമെന്ന് ചുരുക്കം. നിറങ്ങള്‍ വാങ്ങുന്നതിനും, ടാബ്ലോ തുടങ്ങിയവയുടെ ചിലവൊക്കെ കൂട്ടിയാല്‍ പൂലിയുടെ മൂല്യമങ്ങുയരും. ഇത്തവണ ഓരോ ക്ലബ്ബിനും സംഘാടക സമിതി ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ധനസഹായം നല്‍കി.  ഇതുകൂടാതെ ഒരോ സംഘത്തിന് കുടിവെള്ളവും, 10 ലിറ്റര്‍ മണ്ണെണ്ണയും സൗജന്യമായി നല്‍കിയിരുന്നു.വിദേശികള്‍ക്കും വിഐപികള്‍ക്കും പുലികളെ കാണാന്‍ പ്രത്യേക പവലിയനുകള്‍ ഉണ്ടായിരുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് ബാനര്‍ജി ക്ലബിന് മുന്നില്‍ സൗകര്യമൊരുക്കിയിരുന്നു.

പുലികളിയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 35000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 30000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 25000 രൂപയും ട്രോഫിയുമാണ് സമ്മാനം. നിശ്ചലദൃശ്യത്തിന് ആദ്യമൂന്ന് സ്ഥാനക്കാര്‍ക്ക് 30000, 25000, 20000 എന്നിങ്ങനെയാണ് യാഥാക്രമം സമ്മാനം. അച്ചടക്കത്തിന് 10000 രൂപയും മികച്ച പുലിവേഷത്തിന് 5000 രൂപയുമാണ് സമ്മാനം.

Read More >>