പി.ടി ഉഷ ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ അത്ലിറ്റുമാരിലൊരാളായി കണക്കാപ്പെടുന്ന പിടി ഉഷ 1985-ലും 1986-ലും ലോക അത്ലറ്റിക്സിലെ മികച്ച പത്തു താരങ്ങളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

പി.ടി ഉഷ ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷ

കൊച്ചി:  സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷയായി പി.ടി ഉഷയെ തെരഞ്ഞെടുത്തു. ആയിരത്തൊന്നു അംഗങ്ങള്‍ അടങ്ങുന്ന സ്വാഗത സംഘം കഴിഞ്ഞ ദിവസം ബിജെപി അഖിലേന്ത്യാ സെക്രെട്ടറി അദ്ധ്യക്ഷത വഹിച്ച ചടങ്ങിലാണ് രൂപീകരിക്കപ്പെട്ടത്. സംഘത്തിന്റെ  ജനറല്‍ കണ്‍വീനറായി കുമ്മനം രാജശേഖരനേയും രക്ഷാധികാരികളായി ഒ.രാജഗോപാല്‍, കെ,സുരേന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ അത്ലിറ്റുമാരിലൊരാളായി കണക്കാപ്പെടുന്ന പിടി ഉഷ 1985-ലും 1986-ലും ലോക അത്ലറ്റിക്സിലെ മികച്ച പത്തു താരങ്ങളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉഷയ്ക്ക് ശേഷം മറ്റൊരു ഇന്ത്യന്‍ താരം ഈ ബഹുമതി കരസ്ഥമാക്കിയിട്ടില്ല. 1984 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ നാനൂറു മീറ്റര്‍ ഹര്‍ഡില്‍സ് ഓട്ടത്തില്‍ സെമിഫൈനലില്‍ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലില്‍ തലനാരിഴ വ്യത്യാസത്തില്‍ നാലാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. പദ്മശ്രീ ബഹുമതിയും അര്‍ജ്ജുന അവാര്‍ഡും നല്‍കി രാജ്യം ആദരിച്ച ഉഷ 2000ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചു. 2015-ല്‍ കേന്ദ്ര സ്പോര്‍ട്സ് കൌണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഭാവി താരങ്ങളെ വാര്‍ത്തെടുക്കാനായി  ഉഷ ആരംഭിച്ച ഉഷ സ്ക്കൂള്‍  ഓഫ് അത്‌ലറ്റിക്‌സ് എന്ന സ്ഥാപനം ഈയിടെ വിവാദങ്ങളില്‍ പെട്ടിരുന്നു. ഉഷയുടെ ശിഷ്യ ടിന്‍റു ലൂക്ക ഒളിമ്പിക്സില്‍ മോശം പ്രകടനം കാഴ്ച വെച്ചതിനെത്തുടര്‍ന്ന് ഉഷക്കെതിരെ ആരോപണങ്ങളുമായി ടിന്റുവിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.

Read More >>