ആര്‍എസ്എസ് അനുകൂല നിലപാടുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്

'' ആര്‍എസ്എസ് വിശ്വാസികളുടെ സംഘടനയാണ് ''

ആര്‍എസ്എസ് അനുകൂല നിലപാടുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്

കൊച്ചി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആര്‍എസ്എസ് അനുകൂല നിലപാടുമായി രംഗത്ത്. ആര്‍എസ്എസ് വിശ്വാസികളുടെ സംഘടനയാണെന്നും അവരുടെ നിലപാടുകളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. കൂടാതെ ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം അനുവദിക്കില്ലെന്നും ഇല്ലാത്ത പക്ഷം റെഡ് വോളന്റിയര്‍മാര്‍ ഇടപെടുമെന്നും അദ്ദേഹം വിശദീകരിച്ചു.

സിപിഐ(എം )സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതിനെ അനുകൂലിച്ചു രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ക്ഷേത്രങ്ങളില്‍ എത്തിയാല്‍ ഇസ്ലാമിക് സ്റ്റേറ്റ് പള്ളികളില്‍ എത്തുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിശ്വാസികളാണ് ക്ഷേത്രം ഭരിക്കേണ്ടതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്നാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

Read More >>