പെരിയാറിലേക്ക് വിഷമാലിന്യം ഒഴുക്കിയ സംഭവം; സിഎംആര്‍എല്‍ കമ്പനിക്ക് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നോട്ടീസ്

മഴവെള്ളം ഒഴുക്കികളയാനുള്ള പൈപ്പിലൂടെയാണ് കമ്പനി പൂര്‍ണ്ണമായും സംസ്‌ക്കരിക്കാത്ത രാസമാലിന്യം ഒഴുക്കിവിടുന്നതെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് എഞ്ചിനീയര്‍ ത്രിദീപ്കുമാര്‍ പറഞ്ഞു. പാതാളം റെഗുലേറ്ററി കം ബ്രിഡ്ജിലൂടെയാണ് സംസ്‌കരിച്ച ശേഷം മാലിന്യം ഒഴുക്കിവിടേണ്ടത്.

പെരിയാറിലേക്ക് വിഷമാലിന്യം ഒഴുക്കിയ സംഭവം; സിഎംആര്‍എല്‍ കമ്പനിക്ക് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നോട്ടീസ്

കൊച്ചി: കൊച്ചി ഇടയാറിലുള്ള സിഎംആര്‍എല്‍ കമ്പനി പെരിയാറിലേക്ക് ലക്ഷക്കണക്കിന് ലിറ്റര്‍ രാസവിഷമാലിന്യം ഒഴുക്കിയതുമായി ബന്ധപ്പെട്ടു  മലിനീകരണ നിയന്ത്രണബോര്‍ഡ് നോട്ടീസ് അയച്ചു. സിഎംആര്‍എല്‍ കമ്പനി ഏഴു  ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലുള്ളത്.

മഴവെള്ളം ഒഴുക്കികളയാനുള്ള പൈപ്പിലൂടെയാണ് കമ്പനി പൂര്‍ണ്ണമായും സംസ്‌ക്കരിക്കാത്ത രാസമാലിന്യം ഒഴുക്കിവിടുന്നതെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് എഞ്ചിനീയര്‍ ത്രിദീപ്കുമാര്‍ പറഞ്ഞു. പാതാളം റെഗുലേറ്ററി കം ബ്രിഡ്ജിലൂടെയാണ് സംസ്‌കരിച്ച ശേഷം മാലിന്യം ഒഴുക്കിവിടേണ്ടത്.

കൊച്ചിക്കാരെ വിഷം കുടിപ്പിച്ചു കൊല്ലാന്‍ സിഎംആര്‍എല്‍; പെരിയാറിലേക്ക് ഒഴുക്കി വിടുന്നതു ലക്ഷക്കണക്കിനു ലിറ്റര്‍ രാസമാലിന്യം; പെരിയാര്‍ ചുവന്നൊഴുകിയിട്ടും അനക്കമില്ലാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കമ്പനി ഒഴുക്കിയ മാലിന്യത്തില്‍ അയണ്‍ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മറ്റ് രാസവസ്തുക്കളുടെ സാന്നിധ്യം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ. കഴിഞ്ഞയാഴ്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം സംഭവസ്ഥലത്തെത്തി മാലിന്യം ഒഴുക്കി വിടുന്നത് നേരിട്ട് കാണുകയും സാംപിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

പെരിയാര്‍ ചുവന്നൊഴുകാന്‍ കാരണം തുടര്‍ച്ചയായി രാസമാലിന്യം തള്ളുന്നത് കൊണ്ടാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. സിന്തറ്റിക് റൂട്ടെയ്ല്‍ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ഉപോത്പന്നമായ ഫെറസ് ക്ലോറൈഡ് അടങ്ങിയ മാലിന്യമാണ് പുഴയിലേക്കൊഴുക്കുന്നത്. പുഴയിലെ മത്സ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും ഇത് നാശമുണ്ടാക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

Read More >>