മെക്‌സിക്കോയില്‍ സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയതിനെതിരെ പ്രതിഷേധം

യാഥാസ്ഥിതിക മത സംഘടനയായ 'നാഷണല്‍ ഫോര്‍ ദ ഫാമിലി'യുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വെറാക്രൂസില്‍ നടന്ന പ്രതിഷേധ റാലിക്കിടെ

മെക്‌സിക്കോയില്‍ സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയതിനെതിരെ പ്രതിഷേധം

മെക്‌സിക്കോ: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനുള്ള മെക്സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാനെറ്റൊയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ആയിരക്കണക്കിന് ആളുകളാണ് മെക്‌സിക്കന്‍ നഗരമായ വെറാക്രൂസില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.

യാഥാസ്ഥിതിക മത സംഘടനയായ 'നാഷണല്‍ ഫോര്‍ ദ ഫാമിലി'യുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വെറാക്രൂസില്‍ നടന്ന പ്രതിഷേധ റാലിക്കിടെ സമരക്കാരും സ്വവര്‍ഗ്ഗാനുരാഗികളുടെ അനുഭാവികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.


കത്തോലിക്കാ സഭയ്ക്ക് വലിയ രീതിയില്‍ സ്വാധീനമുള്ള പ്രദേശമാണ് സെന്‍ട്രല്‍ മെക്സിക്കൊ. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഈ മാസം 24ന് സംഘടനയുടെ നേതൃത്വത്തില്‍ വീണ്ടും റാലി നടത്തുന്നുണ്ട്.

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നതിന് ഭരണഘടന പരിഷ്‌ക്കരിക്കുമെന്ന് പ്രസിഡന്റ് പെനാനെറ്റൊ പ്രഖ്യാപിച്ചിരുന്നു. സ്വവര്‍ഗ വിവാഹം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്

Read More >>