ഫോബ്സിന്റെ കോടീശ്വരിമാരുടെ പട്ടികയില്‍ പ്രിയങ്ക ചോപ്രയും

11മില്യണ്‍ ഡോളറാണ് (ഏകദേശം 73 കോടി രൂപ) പ്രിയങ്ക പറ്റുന്ന പ്രതിഫലം. എട്ടാംസ്ഥാനമാണ് ഫോബ്‌സിന്റെ പട്ടികയില്‍ പ്രിയങ്കയ്ക്ക്.

ഫോബ്സിന്റെ കോടീശ്വരിമാരുടെ പട്ടികയില്‍ പ്രിയങ്ക ചോപ്രയും

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ടെലിവിഷന്‍ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും. ഫോബ്‌സ് തയ്യാറാക്കിയ, പതിനൊന്ന് ദശലക്ഷം ഡോളറില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന പത്ത് താരങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്  പ്രിയങ്ക. എബിസി ടിവിയിലെ ഷോയാണ് പ്രിയങ്കയെ ഈ പട്ടികയില്‍ ഇടംനേടാന്‍ സഹായിച്ചത്.

11മില്യണ്‍ ഡോളറാണ് (ഏകദേശം 73 കോടി രൂപ) പ്രിയങ്ക പറ്റുന്ന പ്രതിഫലം. എട്ടാംസ്ഥാനമാണ് ഫോബ്‌സിന്റെ പട്ടികയില്‍ പ്രിയങ്കയ്ക്ക്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിയും പ്രിയങ്കയാണ്.


മോഡേണ്‍ ഫാമിലി സ്റ്റാര്‍ സോഫിയ വെര്‍ഗാറയാണ് ലിസ്റ്റില്‍ ഒന്നാമത്. 43മില്യണ്‍ ഡോളറാണ് ഒരു വര്‍ഷം ഇവര്‍ നേടുന്നത്. ബിഗ് ബാങ് തിയറി താരം കലെ ക്യുകോയാണ് രണ്ടാം സ്ഥാനത്ത്.

43 ദശലക്ഷം ഡോളറാണ് സോഫിയയുടെ പ്രതിഫലം. ഇതില്‍ 66 ശതമാനം മാത്രമാണ് അവര്‍ക്ക് എ.ബി.സി ചാനലിലെ മോഡേണ്‍ ഫാമിലിയിലെ ഗ്ലോറിയ ഡെല്‍ഗാഡോ എന്ന കഥാപാത്രമായി അഭിനയിക്കുമ്പോള്‍ ലഭിക്കുന്നത്. ബാക്കിയെല്ലാം വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ നിന്നുള്ളതാണ്. കൊളംബിയന്‍ നടിയായ സോഫിയ വെര്‍ഗാര ഇത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. മോഡേണ്‍ ഫാമിലിയിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകളും അവര്‍ കരസ്ഥമാക്കിയിരുന്നു.

നിലവില്‍ എബിസി ടെലിവിഷന്‍ ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിങ്ങിലാണ് പ്രിയങ്ക. സെപ്റ്റംബര്‍ അവസാനം മുതലാണ് ഷോ ആരംഭിക്കുന്നത്.

ബേവാച്ച് എന്ന ഹോളിവുഡിലെ തന്റെ അരങ്ങേറ്റ ചിത്രം ഇറങ്ങാനിരിക്കെയാണ് പ്രിയങ്ക അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഡ്വെയ്ന്‍ ജോണ്‍സനാണ് ചിത്രത്തിലെ നായകന്‍.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങള്‍

1. സോഫിയ വെര്‍ഗാര- 43 ദശലക്ഷം ഡോളര്‍
2. കെയ്‌ലി ക്വാക്കൊ-24.5 ദശലക്ഷം ഡോളര്‍
3. മൈന്‍ഡി കാലിങ്-15 ദശലക്ഷം ഡോളര്‍
4. എല്ലെന്‍ പോംപിയോയും മാരിസ്‌ക ഹാരിഗിറ്റായ്-14.5 ദശലക്ഷം ഡോളര്‍
6. കെറി വാഷിങ്ടണ്‍-13.5 ദശലക്ഷം ഡോളര്‍
7. സ്റ്റാന കാറ്റിച്ച്-12 ദശലക്ഷം ഡോളര്‍
8. പ്രിയങ്ക ചോപ്ര-11 ദശലക്ഷം ഡോളര്‍
9. ജൂലിയാന മാര്‍ഗ്യുലീസ്-10.5 ദശലക്ഷം ഡോളര്‍
10. ജൂലി ബോവെന്‍-10 ദശലക്ഷം ഡോളര്‍