ലൂസിഫർ പൃഥ്വിരാജ് സംവിധാനം ചെയ്യും ,നായകൻ മോഹൻലാൽ

മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

ലൂസിഫർ പൃഥ്വിരാജ് സംവിധാനം ചെയ്യും ,നായകൻ  മോഹൻലാൽ

മലയാളത്തിലെ യുവ സൂപ്പര്‍ സ്റ്റാര്‍ പ്രിഥ്വിരാജ് സുകുമാരന്‍ സംവിധായകനാകുന്നു. പ്രിഥ്വിയുടെ പ്രഥമ സംവിധാന സംരഭത്തില്‍ നായക വേഷത്തില്‍ എത്തുന്നത് സാക്ഷാല്‍ മോഹന്‍ലാലാണ്. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

പ്രിഥ്വിരാജ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമ വിശേഷം പുറം ലോകത്തെ അറിയിച്ചത്.