ന്യൂയോര്‍ക്ക് സ്ഫോടനം: പൊട്ടിത്തെറിച്ചത് പ്രഷര്‍കുക്കര്‍ ബോംബ്

സ്ഫോടക വസ്തുക്കള്‍ നിറച്ചുവച്ച പ്രഷര്‍കുക്കറില്‍ നിന്നുമാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഫ്ലിപ് ഫോണ്‍സ്, ക്രിസ്മസ് ലൈറ്റ് എന്നീ സ്ഫോടക വസ്തുക്കളാണ് പ്രഷര്‍ കുക്കറുകള്‍ക്കുള്ളില്‍ നിറച്ചുവച്ചിരുന്നത്

ന്യൂയോര്‍ക്ക് സ്ഫോടനം: പൊട്ടിത്തെറിച്ചത് പ്രഷര്‍കുക്കര്‍ ബോംബ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണില്‍ ശനിയാഴ്ച്ചയുണ്ടായ സ്‌ഫോടനം പ്രഷര്‍ കുക്കര്‍ ബോംബില്‍ നിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരെന്ന്  ഇതുവരെ വ്യക്തമായിട്ടില്ല.

സ്ഫോടക വസ്തുക്കള്‍ നിറച്ചുവച്ച പ്രഷര്‍കുക്കറില്‍ നിന്നുമാണ് ബോംബ് പൊട്ടിത്തെറിച്ചത്.  ഫ്ലിപ് ഫോണ്‍സ്, ക്രിസ്മസ് ലൈറ്റ് എന്നീ സ്ഫോടക വസ്തുക്കളാണ് പ്രഷര്‍ കുക്കറുകള്‍ക്കുള്ളില്‍ നിറച്ചുവച്ചിരുന്നത്. ആക്രമണത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. 2013ല്‍ ബോസ്റ്റണ്‍ മാരത്തണില്‍ ഉണ്ടായ ബോംബ് ആക്രമണത്തിന്റെ അതേ മാതൃകയിലായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണവും.

നഗരത്തില്‍ പൊട്ടാത്ത നിലയില്‍ മറ്റൊരു പ്രഷര്‍ കുക്കര്‍ ബോംബും പോലീസ് കണ്ടെടുത്തിരുന്നു. വിദഗ്ദരുടെ സഹായത്തോടെ ഇത് നിര്‍വ്വീര്യമാക്കി. സംഭവത്തെതുടര്‍ന്ന് നഗരത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ആയിരം പോലീസ് ഉദ്യോഗസ്ഥരെ വിനിയോഗിച്ചിട്ടുണ്ട്.