പിണറായിയ്ക്കു മുന്നിൽ എട്ടുകാലി മമ്മൂഞ്ഞു കളിച്ച് പിആർഡി ഡയറക്ടർ; വീടുകളിലേയ്ക്ക് കത്തെഴുതാമെന്ന ആശയം പിൻവലിച്ച് മുഖ്യമന്ത്രിയുടെ തിരിച്ചടി

സർക്കാരിന്റെ ഭരണനേട്ടം വിശദീകരിച്ച് എല്ലാ വീടുകളിലേയ്ക്കും നൂറാം നാൾ മുഖ്യമന്ത്രി കത്തെഴുതുമെന്ന ആശയത്തിന്റെ പൈതൃകമേറ്റ് പത്രക്കുറിപ്പിറക്കിയ പിആർഡി ഡയറക്ടർക്ക് പരിപാടി അപ്പാടെ ഉപേക്ഷിച്ച് മുഖ്യമന്ത്രിയുടെ തിരിച്ചടി.

പിണറായിയ്ക്കു മുന്നിൽ എട്ടുകാലി മമ്മൂഞ്ഞു കളിച്ച് പിആർഡി ഡയറക്ടർ; വീടുകളിലേയ്ക്ക് കത്തെഴുതാമെന്ന ആശയം പിൻവലിച്ച് മുഖ്യമന്ത്രിയുടെ തിരിച്ചടി

സർക്കാരിന്റെ ഭരണനേട്ടം വിശദീകരിച്ച് എല്ലാ വീടുകളിലേയ്ക്കും നൂറാം നാൾ മുഖ്യമന്ത്രി കത്തെഴുതുമെന്ന ആശയത്തിന്റെ പൈതൃകമേറ്റ് പത്രക്കുറിപ്പിറക്കിയ പിആർഡി ഡയറക്ടർക്ക് പരിപാടി അപ്പാടെ ഉപേക്ഷിച്ച് മുഖ്യമന്ത്രിയുടെ തിരിച്ചടി. അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാകുമ്പോൾ ഭരണനേട്ടങ്ങൾ ജനങ്ങളിൽ നേരിട്ടെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ കുടുംബത്തിനും കത്തെഴുതുക എന്ന ആശയം മുഖ്യമന്ത്രിയുടെ ഓഫീസാണ് രൂപപ്പെടുത്തിയത്. ആശയം പിണറായി അംഗീകരിച്ചതോടെ തപാൽ വകുപ്പുമായി ചർച്ചയും നടത്തി.


എന്നാൽ ഇതുസംബന്ധിച്ചിറക്കിയ പത്രക്കുറിപ്പിൽ കത്തെഴുതാനുളള ആശയം മുന്നോട്ടുവെച്ചത് പബ്ലിക് റിലേഷൻസ് വകുപ്പാണെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. ഇക്കാര്യം പല പ്രമുഖ പത്രങ്ങളും അച്ചടിക്കുകയും ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് 27 നാണ് പത്രക്കുറിപ്പ് ഇറങ്ങിയത്. അടിസ്ഥാനരഹിതമായ അവകാശവാദം ശ്രദ്ധയിൽപ്പെട്ടപ്പോൾ കത്തെഴുത്ത് ആശയം ഉപേക്ഷിക്കാൻ പിണറായി വിജയൻ തന്നെ നിർദ്ദേശം നൽകി.

[caption id="attachment_40932" align="aligncenter" width="663"]കേരളകൗമുദി വെബ് സൈറ്റിൽ വന്ന വാർത്ത കേരളകൗമുദി വെബ് സൈറ്റിൽ വന്ന വാർത്ത[/caption]

ഗ്രൂപ്പുഭേദമെന്യേ കോൺഗ്രസ് നേതാക്കളുടെ കണ്ണിലുണ്ണിയെന്ന് ആരോപിക്കപ്പെടുന്ന കെ ആമ്പാടിയാണ് പുതിയ പബ്ലിക് റിലേഷൻസ് ഡയറക്ടർ. തൃപ്പൂണിത്തുറയിൽ കെ ബാബുവിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന് മേൽനോട്ടം വഹിച്ചത് ഇദ്ദേഹമാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. കെ ബാബുവിന്റെ കാമ്പയിൻ ലീഡറെയാണോ പിണറായി പിആർഡി ഏൽപ്പിച്ചത് എന്നാണ് ഇദ്ദേഹം ചുമതലയേറ്റയുടനെ ചില കോൺഗ്രസ് നേതാക്കൾ അത്ഭുതം കൂറിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഇദ്ദേഹത്തിനുളള അടുപ്പവും രഹസ്യമല്ല.

പിആർഡിയിലെ ഇടത് അനുഭാവികളുടെയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും എതിർപ്പു മറികടന്നാണ് പിആർഡി ഡയറക്ടറായി കെ ആമ്പാടി എത്തിയത്. ചുറുചുറുക്കുളള ഐഎഎസ് ഓഫീസർമാരിലാരെയെങ്കിലും ചുമതല ഏൽപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താൽപര്യവും. എന്നിട്ടും അടുത്ത കോൺഗ്രസ് ബന്ധമുളള ഉദ്യോഗസ്ഥനാണ് പിആർഡി ഡയറക്ടറുടെ കസേര ലഭിച്ചത്. വകുപ്പിലെ ഇടത് അനുകൂലികൾക്കു തന്നെ ഇക്കാര്യത്തിൽ അമർഷമുണ്ട്.

Read More >>