'സമ്പാദിക്കുന്ന ദിര്‍ഹത്തില്‍ നിന്ന് കുറച്ച് സര്‍ക്കാരിലേയ്ക്ക് വന്നാല്‍ പുളിക്കുമോ': പ്രവാസികളോട് ഭരണാധികാരികളുടെ ചിറ്റമ്മ നയം

നമ്മുടെ ഭരണവ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന കറവപശുക്കള്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ക്ക് പ്രവാസികള്‍. പ്രവാസികളുടെ പ്രശ്‌നങ്ങളെ കുറിച്ചുളള ചര്‍ച്ചകളില്‍ സാധാരണ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കടന്നു വരാറില്ല. മുണ്ടു വരിഞ്ഞു മുറുക്കി ജോലി ചെയ്യുന്നവരെയോ ജോലി നഷ്ടപ്പെട്ടവരോ, അനധികൃത താമസക്കാരോ, വിദേശത്ത് ജയിലില്‍ കഴിയുന്നവരോയൊന്നും നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിക്കാറു പോലുമില്ല.

വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായിരിക്കുമ്പോഴാണ് അബുദാബിയില്‍ ഒഐസിസിയുടെ ഒരു വലിയ സമ്മേളനം നടക്കുന്നത്. നാട്ടില്‍ നിന്നും വിദേശത്ത് നിന്നും കോണ്‍ഗ്രസിന് നിരത്താനാവുന്ന മുഴുവന്‍ നേതാക്കളും ആ ദിവസങ്ങളില്‍ യുഎഇയിലുണ്ടായിരുന്നു. ആദ്യമായാണ് ബിന്ദു കൃഷ്ണയും ഷാനിമോളും ലാലി വിന്‍സെന്റും ലതികാ സുഭാഷും അടങ്ങുന്ന വനിതാ നേതാക്കളെല്ലാം തന്നെ ഇത്തരമൊരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് തന്നെ. കേന്ദ്രമന്ത്രി വയലാര്‍ രവി പങ്കെടുത്ത ഒരു സെഷനില്‍ മാധ്യമപ്രവര്‍ത്തകരായി വളരെ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളു. ഹാള്‍ നിറയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു.


വളരെ സാധാരണക്കാരായ കുറച്ച് ലേബര്‍ തൊഴിലാളികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ശമ്പളം മുടങ്ങലും,ആരോഗ്യ പ്രശ്നങ്ങളും പട്ടിണികിടക്കലും ഒക്കെ ലേബര്‍ ക്യാംപുകളില്‍ സര്‍വ്വ സാധാരണമാണ്. യുഎയില്‍ വെച്ച് പാസ്പോര്‍ട്ട് പുതുക്കേണ്ടി വരുമ്പോള്‍ ഈടാക്കുന്ന തുക കുറക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസുകാരനായ ഒരു തൊഴിലാളി കേന്ദ്ര മന്ത്രിയോട് താണു വണങ്ങി പറഞ്ഞപ്പോള്‍ പുച്ഛം നിറഞ്ഞ ഒരു ചിരിയിലാണ് വയലാര്‍ രവിയുടെ മറുപടി ആരംഭിച്ചത്. ഇവിടെ സമ്പാദിക്കുന്ന ദിര്‍ഹത്തില്‍ നിന്ന് കുറച്ച് ഇന്ത്യന്‍ സര്‍ക്കാരിലേക്ക് വന്നാല്‍ പുളിക്കുമോയെന്നായിരുന്നു മറുപടി.ആ പാവപ്പെട്ടവന്റെ ചോദ്യം അവിടെ മുങ്ങിപ്പോയി. വയലാര്‍ രവിയെ ചോദ്യം ചെയ്യാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും തയ്യാറായതുമില്ലെന്ന് മാധ്യമപ്രവര്‍ത്തക പ്രമീള ഗോവിന്ദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

[caption id="attachment_41513" align="alignnone" width="640"]Modi-pravasi 2015 ലെ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടന ചടങ്ങ്[/caption]

ഏത് സര്‍ക്കാര്‍ ഭരിച്ചാലും യൂസഫലിയും രവിപിളളയും ആണ് പ്രവാസികള്‍ എന്നാണ് പൊതുവെയുളള ധാരണ. സാധാരണക്കാരായ പ്രവാസികളെ നമ്മള്‍ ഇപ്പോഴും പുറത്തു നിര്‍ത്തിയിരിക്കുന്നു. കോണ്‍ഗ്രസായാലും സിപിഐഎം ആയാലും ബിജെപി ആയാലും പ്രവാസികളുടെ കാര്യം വരുമ്പോള്‍ ഒരു തരക്കാരാണെന്നാണ് പ്രവാസികളുടെ പൊതുവായ ആക്ഷേപം. നമ്മുടെ ഭരണ വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന കറവപശുക്കള്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ക്ക് പ്രവാസികള്‍. പ്രവാസികളുടെ പ്രശ്‌നങ്ങളെ കുറിച്ചുളള ചര്‍ച്ചകളില്‍ സാധാരണ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കടന്നു വരാറില്ല. മുണ്ടു വരിഞ്ഞു മുറുക്കി ജോലി ചെയ്യുന്നവരെയോ ജോലി നഷ്ടപ്പെട്ടവരോ, അനധികൃത താമസക്കാരോ, വിദേശത്ത് ജയിലില്‍ കഴിയുന്നവരോയൊന്നും നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിക്കാറു പോലുമില്ല.

indian-worker-saudi                                   പൊതുമാപ്പിന്റെ ആനുകൂല്യം തേടി ആയിരങ്ങള്‍

ഖത്തറില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷമുളള പൊതു മാപ്പാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്തി ജീവിക്കാമെന്ന മോഹത്തില്‍ കിലോമീറ്ററുകള്‍ പട്ടിണി കിടന്നു പോലും എത്തുന്ന ആയിരങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് കൊടുക്കേണ്ടി വരുന്നത് 60 റിയാലാണ്. പട്ടിണികിടന്ന് ഇവരില്‍ പലരും മിച്ചം പിടിച്ച് അയക്കുന്ന പണവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതൊന്നും വകവെക്കാതെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുകയാണ് അധികൃതരെന്ന് പ്രമീള ഗോവിന്ദ് ആരോപിക്കുന്നു.

നിരവധി പ്രവാസികളാണ് പൊതുമാപ്പിന്റെ ആനുകൂല്യം തേടുന്നതിനായി വിമാന ടിക്കറ്റെടുക്കാന്‍ സഹായം തേടുന്നത്. വിമാന ടിക്കറ്റിന്റെ ഉയര്‍ന്ന നിരക്ക് പലര്‍ക്കും താങ്ങാന്‍ കഴിയുന്നില്ല. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഓപ്പണ്‍ ടിക്കറ്റ് അല്ലെങ്കില്‍ മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വിഭാഗത്തില്‍ അപേക്ഷ സമര്‍്പ്പിച്ചതിന് മൂന്ന് ദിവസത്തിന് ശേഷമുളള ടിക്കറ്റ് അപേക്ഷയോടോപ്പം സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. അതിനാല്‍ തന്നെ പലര്‍ക്കും നാട്ടിലെത്താന്‍ സാധിക്കുന്നില്ല. വേനലവധിയും ബലിപെരുന്നാളും പ്രമാണിച്ച് വിമാനയാത്ര ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനയുളളതും ഇത്തരക്കാരെ പ്രതിസന്ധിയിലേയ്ക്ക് തളളി വിടുന്നു. ദിവസ വരുമാനം ഇല്ലാത്തവരും ജോലി നഷ്ടമായവരുമാണ് പൊതുമാപ്പിന്റെ ആനുകൂല്യം തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും.

സ്‌പോണ്‍സറുടെ പക്കല്‍ നിന്ന് ഒളിച്ചോടി അധികൃതരുടെ നിരീക്ഷണ ശ്രദ്ധ പതിയാത്തയിടങ്ങളിലും, വിവിധ താമസ കേന്ദ്രങ്ങളിലെ മെസ്സിലും താത്കാലിക പാചക ജോലിയുള്‍പ്പെടെ വിവിധ ജോലികള്‍ ചെയ്യുന്നവരും പ്രവാസികളുടെ കൂട്ടത്തിലുണ്ട്. നിയമ വിരുദ്ധ ടാക്‌സി സര്‍വ്വീസുകള്‍ നടത്തി ഇവിടെ പിടിച്ചു നില്‍ക്കുന്നവര്‍ക്ക് ഏറെ സഹായകരമാകുന്നതാണ് ഈ പൊതുമാപ്പ്. ഖത്തറില്‍ ഒട്ടേറേ സ്തീകള്‍ രേഖകളില്ലാതെ കുടിയേറ്റ നിയമം ലംഘിച്ചു പ്രവാസികളുടെ തന്നെ വീടുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.SMARTCITY_1424624f


ഇത്തരക്കാര്‍ക്ക് ജോലി നല്‍കുന്നവരും പ്രതിക്കൂട്ടിലാകുമെന്നത് ഇവര്‍ക്ക് അഭയം നല്‍കുന്ന മലയാളികള്‍ ഉള്‍പ്പെടെയുളളവരെയും ആശങ്കയിലാക്കുന്നുണ്ട്. സീസാണായതിനാല്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്. ആയതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ പെരുന്നാള്‍ അവധി കഴിയുന്നതു വരെ കാത്തിരിക്കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ എംബസികള്‍ ബോധവത്കരണവും മറ്റു സഹായ സഹകരണവുമായി മുന്നോട്ടു വരുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുകയാണെന്ന പരാതിയാണ് മലയാളികള്‍ക്കുളളത്. ഇത്തരത്തിലുളളവരെ കണ്ടെത്തി സഹായ സഹകരണങ്ങള്‍ വാഗ്ദ്ദാനം ചെയ്യാന്‍ എംബസി അധികൃതര്‍ യാതോന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.

പ്രവാസികളുടെ പേരില്‍ നോര്‍ക്ക റൂട്ട്സ് ഓഫീസ് ജീവനക്കാര്‍ നേട്ടം കൊയ്യുന്നു

പ്രവാസി ക്ഷേമത്തിനു വേണ്ടി 1996 ലാണ് ഭാരതത്തില്‍ ആദ്യമായി കേരളം നോര്‍ക്ക വകുപ്പ് രൂപീകരിച്ചത്. വിദേശ മലയാളികളുടെ ജീവന് സുരക്ഷ ഉറപ്പ് വരുത്തുക. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള സഹായം ചെയ്യുക. അനന്തരവകാശികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുക. അപകടത്തില്‍പെടുന്നവരെ സഹായിക്കുക. നിയമസഹായം ആവശ്യമുളളവര്‍ക്ക് നിയമസഹായം എത്തിക്കുക, നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിയവര്‍ക്ക് വിമാനടിക്കറ്റും ലഭ്യമാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രവാസികള്‍ക്കു വേണ്ടി ചെറുവിരല്‍ അനക്കാന്‍ പോലും നോര്‍ക്ക തയ്യാറാകുന്നില്ലെന്നാണ് പ്രവസികളുടെ പ്രധാന ആക്ഷേപം. പ്രവാസികള്‍ക്കു വേണ്ടി യാതോന്നും നോര്‍ക്ക് ചെയ്യുന്നില്ല പരാതിയുളളവരാണ് പ്രവാസികളില്‍ എറെയും .

പ്രവാസികളുടെ കണക്കില്‍ നേട്ടം കൊയ്യുന്നവരാണ് നോര്‍ക്ക റൂട്ട്സ് ഓഫീസ് ജീവനക്കാരെന്നും ഇവര്‍ പറയുന്നു. മാറി വരുന്ന സര്‍ക്കാരുകള്‍ നിയമിക്കുന്നവരാകും ഈ ജീവനക്കാരെന്നതും പാര്‍ട്ടിയില്‍ നല്ല സ്വാധീനമുളളവരാണെന്നതും ഇത്തരം ക്രമക്കേടുകള്‍ക്കുളള ലൈസന്‍സ് ആയി മാറുന്നു. നോര്‍ക്കയുടെ നേതൃത്വത്തില്‍ തുടങ്ങിയ സ്വാന്തന പദ്ധതി, കാരുണ്യ പദ്ധതി, ചെയര്‍മാന്‍സ് പദ്ധതി, പുനരധിവാസ പദ്ധതി എന്നിവയെല്ലാം കടലാസില്‍ ഒതുങ്ങി. വിദേശത്ത് നിന്ന് മടങ്ങുന്നവര്‍ക്ക് തൊഴില്‍ തുടങ്ങാന്‍ 20 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതെല്ലാം വാഗ്്ദ്ദാനങ്ങള്‍ മാത്രമായിരുന്നു. ഒരു ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് ജാമ്യമില്ലെന്ന വാഗ്ദാനവും വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങുകയായിരുന്നു.rtrnazn


പ്രവാസികളുടെ എണ്ണത്തില്‍ പോലും കണക്കില്ലാതെ സര്‍ക്കാര്‍
പ്രവാസികളുടെ എണ്ണം സംബന്ധിച്ച് നിരവധി അനിശ്ചിതങ്ങളുണ്ട്. പ്രവാസികളുടെ എണ്ണത്തില്‍ പോലും സര്‍ക്കാരിന് കൃത്യമായ കണക്കില്ല. മുപ്പത് ലക്ഷത്തിലധികം പ്രവാസികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ ഏകദേശം കണക്ക്. കൃത്യമായ കണക്കെടുപ്പു പോലും ഇത് വരെ പൂര്‍ത്തിയായിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിന് 34 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നുവെങ്കിലും അര്‍ഹരായവരെ കണ്ടെത്താനും സഹായിക്കാനും ഉദ്യോഗസ്ഥ തലത്തില്‍ വന്‍ വീഴ്ചയുണ്ടെന്നും പ്രവാസികള്‍ ആരോപിക്കുന്നു.

സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ പോലും ആളില്ല

പ്രവാസി മലയാളികളുടെ ഉന്നമനവും പുനരധിവാസവും ലക്ഷ്യമാക്കിയാണ് കേരള സര്‍ക്കാര്‍ രൂപികരിച്ച സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ പോലും ആളില്ല. 2009 ലാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. എറണാകുളത്തു നിന്നും കാസര്‍ഗോഡില്‍ നിന്നുമാണ് പദ്ധതിയില്‍ ചേരാന്‍ ആളുകള്‍ ഉണ്ടായിരുന്നത്. പദ്ധതിയെ കുറിച്ചുളള അറിവില്ലായ്മയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ബോധവത്കരണവും പ്രചാരണവും നല്‍കാത്തതുമാണ് പദ്ധതിയുടെ ഗുണം പ്രവാസികളില്‍ എത്താതിരുന്നത്.

18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം ലഭിക്കുക. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരെയും പ്രവാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതിയില്‍ ആനുകൂല്യത്തിന് വിദേശത്ത് ജോലി ചെയ്യണമെന്ന വ്യവസ്ഥയുണ്ടായിരുന്നില്ല. വിദേശത്ത് ജോലി ചെയ്യുന്നവര്‍, വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചെത്തി കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ എന്നിവര്‍ക്കെല്ലാം അംഗത്വം നല്‍കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനത്ത് ജോലി ചെയ്തവര്‍ അവരുടെ കമ്പനി ഉടമയുടെ സാക്ഷ്യ പത്രമാണ് നല്‍കേണ്ടിരുന്നത്.

60 വയസ് പൂര്‍ത്തിയായാല്‍ പെന്‍ഷന്‍, അഞ്ചുവര്‍ഷത്തില്‍ കുറയാത്ത അംശാദായം അടച്ചിട്ടുള്ള അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍, സ്ഥിരമായ അംഗവൈകല്യം നേരിട്ടാല്‍ സാമ്പത്തിക സഹായം, അപകടം, രോഗം എന്നീകാരണത്താല്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം, അംഗത്തിന് ചികിത്സാ സഹായം, വിവാഹ ധന സഹായം, വീട് നിര്‍മാണം, അറ്റകുറ്റ പണി, വസ്തു വാങ്ങല്‍ എന്നിവക്ക് വായ്പ, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും വായ്പയും, പ്രവാസി ജീവിതം മതിയാക്കിയവര്‍ക്ക് സ്വയം തൊഴിലിനുള്ള വായ്പ തുടങ്ങി ഒട്ടേറെ ക്ഷേമ പദ്ധതികളും ഈ പദ്ധതി വഴി ആവിഷ്‌കരിച്ചിരുന്നുവെങ്കിലും പദ്ധതി കൂടുതല്‍ പേരില്‍ എത്തിയിരുന്നില്ല. 30 ലക്ഷം പേരിലേയ്ക്ക് എത്തേണ്ട പദ്ധതി വെറും ഒരു വര്‍ഷം പേരിലേക്ക് പോലും എത്തിയിട്ടില്ല.
rd1_emergingnew (1)എങ്ങും എത്താതെ എമര്‍ജിങ്ങ് കേരള

ഏറെ കൊട്ടി ആഘോഷിച്ചു നടത്തിയ എമര്‍ജിംഗ് കേരള മാമാങ്കത്തില്‍ പ്രവാസി മലയാളികള്‍ക്കായി യാതൊന്നും ഇല്ലായിരുന്നു. പ്രവാസി ക്ഷേമത്തിനോ, പുനരധിവാസത്തിണോ, ഒരു പദ്ധതികളും എമര്‍ജിങ്ങ് കേരളയില്‍ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി എകെ ബാലന്‍ അന്ന് ആരോപിച്ചിരുന്നു. ഭീമമായ തുക കോഴയും, ഫീസും നല്‍കിയാല്‍ മാത്രമേ ഈ എന്‍ ആര്‍ ഇ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവാസി കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കൂവെന്ന അവസ്ഥയാണ് നിലവില്‍ ഉളളത്. നിതാകത് പ്രശ്‌നത്തില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പരിപാടിയും ഉമ്മന്‍ ചാണ്ടി സര്‍കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നായിരുന്നു ഇടതു പക്ഷത്തിന്റെ ആരോപണമെങ്കിലും പിണറായി സര്‍ക്കരാര്‍ അധികാരത്തിലെത്തിയിട്ടും പ്രത്യേക നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.

വിദേശത്ത് പണിയെടുക്കുന്നവര്‍ക്കെല്ലാം പൂത്ത പണമുണ്ടെന്ന് ധാരണയാണ് സംസ്ഥാന സര്‍ക്കാരിന്

വിരലെണ്ണാവുന്ന ബിസിനസുകാരെക്കാള്‍ ബഹുഭൂരിപക്ഷം വരുന്ന പ്രവാസികളാണ് നമ്മുടെ നാടിനെ സമ്പൂഷ്ടമാക്കിയത്. ഓരോ വിമാനത്താവളത്തിന്റെയും കൂടുതല്‍ ഉപഭോക്താക്കള്‍ പ്രവാസികളാണെന്നിരിക്കേ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് യാതോരു വിധ അവസരവും നല്‍കാത്ത നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.

പണമുളളവര്‍ മാത്രം നാടിന്റെ വികസനങ്ങളില്‍ പങ്കാളിയായാല്‍ മതിയെന്നായിരുന്നു കാഴ്ചപ്പാട്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരിയ്ക്ക് പെന്‍വില ഇടുന്നതിനു മുന്‍പ് ലേബര്‍ ക്യാമ്പുകളില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് നാട്ടിലുള്ളവര്‍ക്ക് വേണ്ടി വിശപ്പുസഹിച്ച് ജീവിക്കുന്ന പതിനായിരങ്ങളുണ്ടെന്നും അവരുടെ വേദനകള്‍ അറിയാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യണമെന്ന് പ്രവാസികള്‍ കണ്ണീരോടെ പറയുന്നു.

The Prime Minister, Shri Narendra Modi delivering the inaugural address to the Indian Diaspora at the Pravasi Bharatiya Divas 2015, in Gandhinagar, Gujarat on January 08, 2015.

പ്രവാസികള്‍ക്കുളള വകുപ്പു പോലും ആവശ്യമില്ലെന്ന നിലപാടില്‍ കേന്ദ്രം


പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കി വിദേശ കാര്യ വകുപ്പിന്റെ ഭാഗമാക്കി ഏകോപിപ്പിക്കണമെന്ന നിര്‍ദ്ദേശം പ്രധാന മന്ത്രി അംഗീകരിച്ചതോടെ പ്രവാസികള്‍ക്കു വേണ്ടി നില ഉറപ്പിച്ചിരുന്ന ഒരു വകുപ്പ് തന്നെ ഇല്ലാതെയായി. പ്രവാസിക്ഷേമത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അതിന് ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവാസികാര്യവകുപ്പ് കേരളത്തിന്റെ, വിശേഷിച്ച് പ്രവാസി മലയാളികളുടെ താല്‍പ്പര്യവും ദീര്‍ഘകാല ആവശ്യവുമായിരുന്നു. ഇതിനു തുടര്‍ച്ചയായാണ് കേരളത്തിനു പുറമേ കേന്ദ്രത്തിലും പ്രവാസികാര്യവകുപ്പ് രൂപീകരിച്ചത്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രവാസികാര്യവകുപ്പിന് പ്രത്യേക മന്ത്രി എന്നത് ഒഴിവാക്കി, വിദേശകാര്യവകുപ്പിന് കീഴിലാണ് പ്രവര്‍ത്തിച്ചുവന്നത്. പ്രവാസി കാര്യ വകുപ്പ് നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രവാസികള്‍ ഒന്നടക്കം മുറവിളി കൂട്ടിയെങ്കിലും യാതോരു ഫലവവും ഉണ്ടായില്ല. കേരളം പോലെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളുടെയോ പ്രവാസിക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെയോ അഭിപ്രായം ആരായാതെ ഒരു ചര്‍ച്ചപോലും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

പ്രഹസനമായി പ്രവാസി ഭാരതീയ ദിവസ്

രാജ്യത്ത് വിപുലമായി പ്രവാസി ഭാരതീയ ദിനം സംഘടിപ്പിക്കാറുണ്ടെങ്കിലും ഒരു ആഘോഷ തിമിര്‍പ്പ് എന്നതിനെക്കാള്‍ പ്രവാസികളുടെ യാതോരു തരത്തിലുളള പ്രശ്‌നങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടാറില്ല. പ്രധാനപ്പെട്ട യാതോരു പ്രഖ്യാപനങ്ങളോ പദ്ധതികളോ ഈ സമ്മേളനങ്ങളില്‍ ഉണ്ടാകാറില്ല.

വാര്‍ഷിക പ്രവാസി ദിവസ് ഒഴിവാക്കാനും പകരം സംസ്ഥാനങ്ങളുടെ സഹകരണത്തോടെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ അവ സംഘടിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുന്‍ കാലങ്ങളില്‍ നടന്ന പ്രവാസി ദിവസ് സമ്മേളനങ്ങളില്‍ ഗുണകരവും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും അത് കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നതെന്നും സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

Read More >>