പിറവത്ത് തെരുവുനായ്ക്കളെ കൊന്നൊടുക്കിയ നഗരസഭാ കൗണ്‍സിലറെ അറസ്റ്റ്‌ചെയ്ത് ജാമ്യത്തില്‍ വിട്ടു

നഗരസഭയില്‍ തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കുന്നതിനായി ഏതറ്റംവരെയും പോരാടും എന്നാണ് ജിന്‍സിന്റെ നിലപാട്. 'നാട്ടിലെ ജനങ്ങളുടെ ജീവനുവേണ്ടായാണ് എന്റെ പോരാട്ടം. അപകടകാരികളായ തെരുവ് നായ്ക്കളെ ഇനിയും കൊന്നൊടുക്കും. അതിനായി ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയ്യാറാണ്'- ജില്‍സ് കൂട്ടിച്ചേര്‍ത്തു.

പിറവത്ത് തെരുവുനായ്ക്കളെ കൊന്നൊടുക്കിയ നഗരസഭാ കൗണ്‍സിലറെ അറസ്റ്റ്‌ചെയ്ത് ജാമ്യത്തില്‍ വിട്ടു

പിറവം: തെരുവ് നായ ശല്യം രൂക്ഷമായ പിറവം നഗരസഭയില്‍ നായ്ക്കളെ പരസ്യമായി കൊന്നടുക്കിയ നഗരസഭാ കൗണ്‍സിലറെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. പിറവം നഗരസഭയിലെ 20ാം വാര്‍ഡിലെ കൗണ്‍സിലറും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ്പ്രസിഡന്റുമായ ജില്‍സ് പെരിയപ്പുറത്താണ് തെരുവുനായ്ക്കള്‍ക്കെതിരെയുള്ള യുദ്ധവുമായി രംഗത്തിറങ്ങിയയത്. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയ പത്തോളം നായ്ക്കളെയാണ് ജില്‍സിന്റെ നേതൃത്വത്തിലുള്ള സംഘം കൊന്നൊടുക്കിയത്.


'കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലധികം ആള്‍ക്കാരാണ് തെരുവുനായകളുടെ കടിയേറ്റ് നഗരത്തിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയത്. അതുകൊണ്ടുതന്നെ ഞാന്‍ ചെയ്തത് പൂര്‍ണമായും ശരിയാണ് എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്'- ജില്‍സ് പറയുന്നു.സമൂഹത്തിലെ വിവിധ മേഖലകളില്‍നിന്നുമുള്ള ആള്‍ക്കാരുടെ പിന്‍തുണയും തനിക്ക് ലഭിക്കുന്നുണ്ടെന്ന് ജില്‍സ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യന്‍ ശിക്ഷാ നിയമം 428 വകുപ്പ് പ്രകാരമാണ് ജില്‍സിനെതിരെ കേസെടുത്തിരിക്കുന്നത്. മൃഗങ്ങളെ കൊല്ലുന്നതിനെതിരെയുള്ളതാണ് ഈ വകുപ്പ്. നഗരസഭയില്‍ തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കുന്നതിനായി ഏതറ്റംവരെയും പോരാടും എന്നാണ് ജിന്‍സിന്റെ നിലപാട്. 'നാട്ടിലെ ജനങ്ങളുടെ ജീവനുവേണ്ടായാണ് എന്റെ പോരാട്ടം. അപകടകാരികളായ തെരുവ് നായ്ക്കളെ ഇനിയും കൊന്നൊടുക്കും. അതിനായി ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയ്യാറാണ്'- ജില്‍സ് കൂട്ടിച്ചേര്‍ത്തു.

കണക്കുകള്‍ പ്രകാരം പിറവം നഗരസഭയില്‍ ഇപ്പോള്‍ മുന്നൂറോളം തെരുവ് നായ്ക്കളുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ജനങ്ങള്‍ പ്രതിഷേധവുമായി നഗരസഭാ ഓഫീസില്‍ എത്തിയിരുന്നു. ജില്‍സും സംഘവും കൊന്നൊടുക്കിയ നായ്ക്കളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

Read More >>