ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്നു

പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായി സംസ്ഥാന പുരസ്‌കാരം നേടിയ പ്രണവ്, ഒന്നാമന്‍ എന്ന തമ്പി കണ്ണന്താനം ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലവും അവതരിപ്പിച്ചിട്ടുണ്ട്

ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്നു

ഒടുവില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ്  ജീത്തു ജോസഫ് ചിത്രത്തില്‍ നായകനാകുന്നു.  ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് പ്രണവിന്റെ രണ്ടാംവരവ്.


ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍  നിര്‍മിക്കുന്ന ചിത്രത്തിന്റെ കടലാസ് പണികള്‍ പുരോഗമിക്കുന്നതായാണ് വിവരം. മെമ്മറീസ്, ദൃശ്യം, ഊഴം തുടങ്ങിയ ത്രില്ലര്‍ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു ചിത്രമാണ് ജീത്തു ഒരുക്കുന്നത്. 2017 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


ജീത്തു ജോസഫിന് കീഴില്‍ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു പ്രണവ്. പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായി സംസ്ഥാന പുരസ്‌കാരം നേടിയ പ്രണവ്, ഒന്നാമന്‍ എന്ന തമ്പി കണ്ണന്താനം ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലവും അവതരിപ്പിച്ചിട്ടുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ ഒരു ഷോട്ടിലും പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി സംവിധായകരില്‍ നിന്ന് ഈയടുത്തകാലങ്ങളിലായി പ്രണവ് കഥ കേട്ടിരുന്നു. ഒടുവില്‍ ജീത്തുവിന്റെ കഥയ്ക്കാണ് സമ്മതം മൂളിയത്.