തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ മാലിന്യങ്ങള്‍ ഏറ്റുവാങ്ങി തെറ്റിയാര്‍ മരിച്ചുകൊണ്ടിരിക്കുന്നു

ശുദ്ധജലമൊഴുകിയിരിക്കുന്ന തെറ്റിയാറില്‍ ഇപ്പോള്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് ബാഗുകളും നിറഞ്ഞ അവസ്ഥയിലാണ്. കൂടാതെ ടെക്‌നോപാര്‍ക്കില്‍ലെ കുളിമുറിയില്‍നിന്നുള്ള മലിനജലവും തെറ്റിയാറിലേക്കാണ് നിലവില്‍ ഒഴുക്കിവിടുന്നത്

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ മാലിന്യങ്ങള്‍ ഏറ്റുവാങ്ങി തെറ്റിയാര്‍ മരിച്ചുകൊണ്ടിരിക്കുന്നു

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന് സമീപത്തുകൂടിയൊഴുകുന്ന തെറ്റിയാര്‍ തോട് മാലിന്യങ്ങള്‍ നിറഞ്ഞ നിലയില്‍. ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍നിന്നും തെറ്റിയാറില്‍ തള്ളിയിരിക്കുന്ന മാലിന്യങ്ങളാണ് പുഴയ്ക്ക് ഭീഷണിയായിരിക്കുന്നത്.

ശുദ്ധജലമൊഴുകിയിരിക്കുന്ന തെറ്റിയാറില്‍ ഇപ്പോള്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് ബാഗുകളും നിറഞ്ഞ നിലയിലാണ്. കൂടാതെ ടെക്‌നോപാര്‍ക്കില്‍ലെ ശുചിമുറിയില്‍നിന്നുള്ള മലിനജലവും തെറ്റിയാറിലേക്കാണ് നിലവില്‍ ഒഴുക്കിവിടുന്നത്. പുഴ മലിനമായതോടെ തെറ്റിയാറില്‍ കൊതുക് പെരുകുന്ന അവസ്ഥയാണുള്ളത്. കൊതുക് പെരുകിയതോടെ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്ക് മലേറിയയും ഡെങ്കിപനിയും പടരുന്ന അവസ്ഥയുണ്ട്. ഓഫീസ് ഇതര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് അസുഖം ബാധിച്ചിരുന്നവരില്‍ അധികവും.


[caption id="attachment_45326" align="alignleft" width="300"]thettiyar 2 തെറ്റിയാറിനരികില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോ പാര്‍ക്കിലെ ശുചിമുറി[/caption]

എന്നാല്‍ ടിസിഎസ്, യുഎസ്ടി എന്നിവ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ തെറ്റിയാര്‍ മെച്ചപ്പെട്ട അവസ്ഥയിലാണൊഴുകുന്നത്. ടെക്‌നോ പാര്‍ക്കിലെ വിവിധ കമ്പനികളുടെ നേതൃത്വത്തില്‍ തെറ്റിയാറിനെ സംരക്ഷിക്കാന്‍ വിവിധ പരിപാടികള്‍ രൂപീകരിച്ചിരുന്നു. തെറ്റിയാറിനെ സംരക്ഷിക്കാന്‍ മാലിന്യ സംസ്‌ക്കരണം അടക്കമുള്ള കാര്യങ്ങളില്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായില്ലെങ്കില്‍ ആറിൻ്റെ അവസ്ഥ ഇതിലും പരിതാപകരമാകും.

2012ല്‍ തിരുവന്തപുരം കോര്‍പ്പറേഷന്‍ നടത്തിയ പഠനപ്രകാരം തെറ്റിയാറിനെ സംരക്ഷിച്ചാല്‍ ടെക്‌നോപാര്‍ക്കിനടുത്ത് മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം തടയാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. തെറ്റിയാര്‍ മലിനമായതോടെ ടെക്‌നോ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പ്രകൃതി സൗഹാര്‍ദ്ദപരമായാണെന്ന വാദത്തിനാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്.

Read More >>