പോലീസിന് രാഷ്ട്രീയം വേണ്ട; മുഖം നോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു മുഖ്യമന്ത്രി

പൊലീസ് സംവിധാനം കാര്യക്ഷമമാക്കാനാണ് പുതിയ നടപടി

പോലീസിന് രാഷ്ട്രീയം വേണ്ട; മുഖം നോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് യാതൊരു രാഷ്ട്രീയ പ്രേരണയുടെ ഭാഗമായും പ്രവര്‍ത്തിക്കരുതെന്നും തെറ്റ് കണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം.  ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പിണറായി നയം വ്യക്തമാക്കിയത്. പൊലീസ് സംവിധാനം കാര്യക്ഷമമാക്കാനാണ് പുതിയ നടപടി.

കൃത്യമായ തെളിവുണ്ടെങ്കിൽ ആര്‍ക്കെതിരെയും നടപടിയെടുക്കാൻ പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മര്‍ദ്ദം കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ റവന്യു ഭൂമി കയ്യേറ്റങ്ങൾ കര്‍ശനമായി തടയണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാര്‍ക്കെതിരെ കാപ്പയടക്കമുള്ള വകുപ്പുകൾ ചുമത്തുമ്പോൾ അത് പരാതി ഉയരാത്ത വിധം യുക്തിസഹമാകണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സ്ത്രീകളുടേയും കുട്ടികളുടേയും പരാതികള്‍ക്ക് പ്രാമുഖ്യം നൽകണം . റോഡപടകങ്ങൾ കുറക്കാൻ കര്‍ശന നടപടി വേണം. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാൻ ഉറവിടം കണ്ടെത്തി നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടെന്നും  ഇത് പരിഹരിക്കണമെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Read More >>