ലൈംഗിക ചുവയുള്ള പ്രസംഗം; മത പ്രഭാഷകനെ പോലീസ് ചോദ്യം ചെയ്തു

പ്രഭാഷണത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതായും മോശമായി ചിത്രീകരിച്ചതായും കാണിച്ച് നിയമ വിദ്യാര്‍ഥിനി കോഴിക്കോട് പൊലീസ് സിറ്റി കമ്മീഷണര്‍ ഉമ ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചേവായൂര്‍ സിഐ കെ കെ ബിജു നൗഷാദ് അഹ്‌സാനിയെ വിശദമായി ചോദ്യം ചെയ്തത്

ലൈംഗിക ചുവയുള്ള പ്രസംഗം; മത പ്രഭാഷകനെ പോലീസ് ചോദ്യം ചെയ്തു

കോഴിക്കോട്: പ്രഭാഷണത്തിനിടെ കോഴിക്കോട് ലോ കോളജിലെ നിയമ വിദ്യാര്‍ഥിനിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചെന്ന പരാതിയില്‍ പ്രമുഖ മതപ്രഭാഷകന്‍ നൗഷാദ് അഹ്‌സനിയെ ചേവായൂര്‍ പൊലീസ് ചോദ്യം ചെയ്തു. തുടരന്വേഷണം നടത്തുന്ന കുന്ദമംഗലം പൊലീസ് സ്‌റ്റേഷനിലെത്തി പെണ്‍കുട്ടി മൊഴി നല്‍കി. പ്രഭാഷണത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതായും മോശമായി ചിത്രീകരിച്ചതായും കാണിച്ച് നിയമ വിദ്യാര്‍ഥിനി കോഴിക്കോട് പൊലീസ് സിറ്റി കമ്മീഷണര്‍ ഉമ ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  ചേവായൂര്‍ സിഐ കെ കെ ബിജു നൗഷാദ് അഹ്‌സാനിയെ വിശദമായി ചോദ്യം ചെയ്തത്.


കോഴിക്കോട് ലോ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയെ ആക്ഷേപിക്കുന്ന തരത്തില്‍ നൗഷാദ് പ്രസംഗിച്ചത് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണു പരാതി അങ്ങോട്ടു കൈമാറിയത്. മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ നൗഷാദ് അഹ്‌സനി പ്രമുഖ മുസ്ലിം പ്രഭാഷകനാണ്. മലബാറിലെ മതപ്രഭാഷണ വേദികളിലെ സജീവ സാന്നിധ്യമായ ഇദ്ദേഹം സുന്നി എ പി വിഭാഗവുമായി ഉടക്കിപിരിഞ്ഞ് സംഘടനയില്‍ നിന്ന് പുറത്തുപോയതായിരുന്നു. പ്രവാചകന്റെ മുടിവിവാദവുമായി ബന്ധപ്പെട്ടാണ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുമായി തെറ്റിപ്പിരിഞ്ഞ് സംഘടന വിട്ടത്.

Read More >>