മണല്‍ മാഫിയയ്ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസ് ഓഫീസറെ സസ്പെന്റ് ചെയ്തു

സെപ്റ്റംബര്‍ ഒന്നാം തീയതി ആദൂര്‍ എസ് ഐക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ ഗാളീമുഖത്തു പോയ പോലീസ് സംഘത്തിനു മണല്‍ കടത്തു സംഘത്തെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മണല്‍ കടത്തിയതായും പോലീസ് എത്തും മുന്‍പു മണല്‍ മാഫിയ രക്ഷപ്പെടുകയായിരുന്നുവെന്നും എസ് ഐ എ സന്തോഷ്‌കുമാറിനു മനസ്സിലായി. തുടരന്വേഷണത്തില്‍ മണല്‍ കടത്തു സംഘത്തിലുണ്ടായിരുന്ന യുവാവിനെ പിടികൂടി ഫോണിലെ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോഴാണു പവിത്രന്റെ ഇടപെടല്‍ മനസ്സിലായത്

മണല്‍ മാഫിയയ്ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസ് ഓഫീസറെ സസ്പെന്റ് ചെയ്തു

കാസര്‍ഗോഡ്: മണല്‍ മാഫിയക്കു പോലീസ് നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്റ് ചെയ്തു. ആദൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സി എച്ച് പവിത്രനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്റ് ചെയ്തത്.

സെപ്റ്റംബര്‍ ഒന്നാം തീയതി ആദൂര്‍ എസ് ഐക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ ഗാളീമുഖത്തു പോയ പോലീസ് സംഘത്തിനു മണല്‍ കടത്തു സംഘത്തെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മണല്‍ കടത്തിയതായും പോലീസ് എത്തും മുന്‍പു മണല്‍ മാഫിയ രക്ഷപ്പെടുകയായിരുന്നുവെന്നും എസ് ഐ എ സന്തോഷ്‌കുമാറിനു മനസ്സിലായി. തുടരന്വേഷണത്തില്‍ മണല്‍ കടത്തു സംഘത്തിലുണ്ടായിരുന്ന യുവാവിനെ പിടികൂടി ഫോണിലെ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോഴാണു പവിത്രന്റെ ഇടപെടല്‍ മനസ്സിലായത്.

സ്റ്റേഷനിലെ ഡ്രൈവര്‍ പരിശീലനത്തിനു പോയതിനാല്‍ എസ് ഐയുടെ വാഹനം ഓടിച്ചിരുന്നതു പവിത്രനായിരുന്നു. പോലീസ് സംഘം മണല്‍ കടത്തു പിടികൂടാന്‍ എത്തുന്നുവെന്ന സന്ദേശം പവിത്രന്‍ മണല്‍ മാഫിയയ്ക്ക് അയക്കുകയായിരുന്നു. നേരത്തെ ജില്ലയിലെ പലയിടങ്ങളിലും റെയിഡിനു പോയ ഉദ്യോഗസ്ഥരെ മണല്‍ മാഫിയ വെള്ളത്തിലേക്കു തള്ളിയിടുകയും ആക്രമിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിരുന്നു. പോലീസും മണല്‍ മാഫിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

Read More >>