തില്ലങ്കേരിയില്‍ ബോംബ് നിര്‍മാണഗുഹയും സ്റ്റീല്‍ ബോംബുകളും കണ്ടെത്തി

വിനീഷ് വധത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത തില്ലങ്കേരി സ്വദേശി മഹേഷ് എന്ന യുവാവിന്റെ മൊഴിയില്‍ നിന്നാണ് ബോംബിന്റെ ഉറവിടത്തെ കുറിച്ചുളള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

തില്ലങ്കേരിയില്‍ ബോംബ് നിര്‍മാണഗുഹയും സ്റ്റീല്‍ ബോംബുകളും കണ്ടെത്തി

കണ്ണൂര്‍: കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട തില്ലങ്കേരിയില്‍ ബോംബ് നിര്‍മാണം നടത്തുന്ന ഗുഹയും വന്‍ ബോംബ് ശേഖരവും കണ്ടെത്തി.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്കും ആയുധങ്ങള്‍ക്കുമായി നടത്തിയ തെരച്ചിലിനിടയിലാണ് നൂഞ്ഞിക്കര പൂന്തിലോട്ട് മഠപ്പുരക്ക് സമീപത്തുള്ള വിജനമായ പറമ്പില്‍ ഗുഹയും ഉഗ്രശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകളും കണ്ടെത്തിയത്.

ഇരിട്ടി സിഐ സജേഷ് വാഴവളപ്പിലും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുഹയില്‍ നിന്നും ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ പുതുതായി നിര്‍മിച്ച ബോംബുകള്‍ കണ്ടെത്തിയത്.

ഗുഹ ബോംബ് നിര്‍മാണ കേന്ദ്രമാണെന്ന് പോലീസ് അറിയിച്ചു. വിനീഷ് വധത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത തില്ലങ്കേരി സ്വദേശി മഹേഷ് എന്ന യുവാവിന്റെ മൊഴിയില്‍ നിന്നാണ് ബോംബിന്റെ ഉറവിടത്തെ കുറിച്ചുളള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കസ്റ്റഡിയിലായ യുവാവിന്റെ മൊഴിപ്രകാരമുള്ള അറസ്റ്റ് ഇന്നുതന്നെ ഉണ്ടായേക്കും.