പാകം ചെയ്ത മീന്‍കറിയില്‍ നിന്നും മൂന്നുദിവസമായി ആവിപറക്കുന്നു ;ഫോര്‍മാലിന്‍ അമിതമായി ചേര്‍ന്നതാണ് കാരണമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍

മായം ചേര്‍ക്കല്‍ എത്രത്തോളം ഭീകരമായ അവസ്ഥയിലേക്ക് വളര്‍ന്നു കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ സലിമിന്‍റെ വീട്ടില്‍ സംഭവിച്ചത്

പാകം ചെയ്ത മീന്‍കറിയില്‍ നിന്നും മൂന്നുദിവസമായി ആവിപറക്കുന്നു ;ഫോര്‍മാലിന്‍ അമിതമായി ചേര്‍ന്നതാണ് കാരണമെന്ന്  ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍

മൂവാറ്റുപുഴ : ഭക്ഷണപദാര്‍ത്ഥങ്ങളിലെ വിഷാംശത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ നമ്മള്‍ പ്രതിദിനം കേള്‍ക്കുന്നതാണ്. അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളില്‍ ഭൂരിപക്ഷവും മായം ചേര്‍ത്താണ് നമ്മുടെ മുന്നിലെത്തുന്നത്. പക്ഷേ, മായം ചേര്‍ക്കല്‍ എത്രത്തോളം ഭീകരമായ അവസ്ഥയിലേക്ക് വളര്‍ന്നു കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ സലിമിന്‍റെ വീട്ടില്‍ സംഭവിച്ചത്.

സലിമിന്റെ വീട്ടില്‍ ശനിയാഴ്ച പാകം ചെയ്ത മീന്‍കറി ഇപ്പോഴും തിളച്ചുകൊണ്ടിരിക്കുകയാണ്. കറിയില്‍ നിന്നുമുള്ള വിഷബാധയേറ്റ് അദ്ദേഹത്തിന്‍റെ ഭാര്യ ബീവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകഴിഞ്ഞു. കഴിച്ച സമയത്ത് തന്നെ അല്‍പ്പം മധുരം തോന്നിയിരുന്നു എന്ന് അവര്‍ പറയുന്നു. ഇതുവരെയും മീന്‍കറിയില്‍ നിന്ന് ആവി പറന്നുകൊണ്ടിരിക്കുകയാണ്. കറി സൂക്ഷിച്ചിരിക്കുന്ന പാത്രവും ചൂടാകുന്നുണ്ട്.


മത്സ്യം കേടുകൂടാതെ ഇരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കളായ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയവ അമിതമായി ചേര്‍ത്തതിനാലാവാം മീന്‍ ഇപ്പോഴും ചൂടായിക്കൊണ്ടിരിക്കുന്നത് എന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം. മീന്‍ കേടുകൂടാതിരിക്കാനായി അനിയന്ത്രിതമായ അളവില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതിനെപ്പറ്റി മുന്‍പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. കണ്ടാല്‍ പച്ച മീന്‍ എന്നേ തോന്നുകയുള്ളൂ.

ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളില്‍ ഏറ്റവും അപകടകാരിയാണ് ഫോര്‍മാലിന്‍. ഫോര്‍മാലിന്‍ ചേര്‍ത്ത് മത്സ്യം പിന്നെ എത്ര കഴുകിവൃത്തിയാക്കിയാലും അതിലെ വിഷാംശം പോകില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. കരളിനും കിഡ്നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകള്‍ ഏല്‍പ്പിക്കാന്‍ കെല്‍പ്പുള്ളതാണ് ഫോര്‍മാലിന്‍. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയുന്നുണ്ടെങ്കിലും വില്‍പ്പനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

Read More >>