സദാചാര പോലീസിങ്ങിന്റെ സ്‌കൂൾ മോഡൽ; ബാഗിൽ പ്രണയലേഖനം കണ്ടെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരസ്യ അവഹേളനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

പതിനേഴുകാരിയുടെ ബാഗിൽനിന്ന് പ്രണയലേഖനങ്ങൾ കണ്ടെത്തുക. അതിനെത്തുടർന്ന് സഹപാഠികളുടെ മുമ്പിൽവെച്ച് പ്രിൻസപ്പലിന്റെയും അധ്യാപികമാരുടെയും നേതൃത്വത്തിൽ പരസ്യമായി അപമാനിക്കുക. സംഭവം ഏൽപ്പിച്ച ആഘാതത്തിൽ അല്പസ്വല്പം കാവ്യവാസനയുള്ള പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുക. ഇതൊക്കയും സംഭവിച്ചത് കേരളത്തിലാണ്. കുസൃതി കാണിച്ചതിന് യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ചതിന്റെ മാനക്കേടുള്ള കൊച്ചുകേരളത്തിൽ. യഥാർത്ഥത്തിൽ കേരളത്തിലെ ക്ലാസ് മുറികൾ കുട്ടികളുടെ പീഡനമുറികളാകുകയാണോ? സദാചാര പോലീസിങ്ങിന്റെ മേൽത്തരം മുഖമാണോ ക്ലാസ്മുറികളിൽ അരങ്ങേറുന്നത്? സംശയങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്.

സദാചാര പോലീസിങ്ങിന്റെ സ്‌കൂൾ മോഡൽ; ബാഗിൽ പ്രണയലേഖനം കണ്ടെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരസ്യ അവഹേളനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

പതിനേഴുകാരിയുടെ ബാഗിൽനിന്ന് പ്രണയലേഖനങ്ങൾ കണ്ടെത്തുക. അതിനെത്തുടർന്ന് സഹപാഠികളുടെ മുമ്പിൽവെച്ച് പ്രിൻസപ്പലിന്റെയും അധ്യാപികമാരുടെയും നേതൃത്വത്തിൽ പരസ്യമായി അപമാനിക്കുക. സംഭവം ഏൽപ്പിച്ച ആഘാതത്തിൽ അല്പസ്വല്പം കാവ്യവാസനയുള്ള പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുക. ഇതൊക്കയും സംഭവിച്ചത് കേരളത്തിലാണ്. കുസൃതി കാണിച്ചതിന് യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ചതിന്റെ മാനക്കേടുള്ള കൊച്ചുകേരളത്തിൽ.

യഥാർത്ഥത്തിൽ കേരളത്തിലെ ക്ലാസ് മുറികൾ കുട്ടികളുടെ പീഡനമുറികളാകുകയാണോ? സദാചാര പോലീസിങ്ങിന്റെ മേൽത്തരം മുഖമാണോ ക്ലാസ്മുറികളിൽ അരങ്ങേറുന്നത്? സംശയങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്.മുവാറ്റുപുഴ ഗവൺമെന്റ് മോഡല്‍ ഹൈസ്‌കൂളിലാണ് അധ്യാപകരുടെ ജാഗ്രതക്കുറവ് മൂലം പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകുന്ന സാഹചര്യം ഉണ്ടായത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്ന് പ്രണയലേഖനങ്ങള്‍ കണ്ടെടുത്തതോടെയാണ് സംഭവങ്ങളുടെ ആരംഭം. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവമരമറിയിച്ച പ്രിന്‍സിപ്പല്‍ മറ്റു കുട്ടികളുടെ മുന്നില്‍വെച്ച് അപമാനിച്ചെന്നാണ് ആരോപണം. 'ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തൂടെ' എന്ന് അധ്യാപിക ആക്രോശിച്ചതായും പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും പറയുന്നു.

ചെറിയ ശാസനയില്‍ തീരേണ്ട ഒരു കാര്യമാണ് കുട്ടിയുടെ ആത്മഹത്യാശ്രമത്തിലേക്കും കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും വഴുതിമാറിയത്. അതിന്റെ ഉത്തരവാദിത്വം അധ്യാപികയ്ക്കാണെന്ന് മാതാപിതാക്കള്‍ സങ്കടത്തോടെ പറയുന്നു. "

കവിതകള്‍ എഴുതുകയും നന്നായി പഠിക്കുകയും ചെയ്യുന്ന മിടുക്കിയായ കുട്ടിയായിരുന്നു അവള്‍. പ്രണയ ലേഖനമല്ലെന്ന് അവള്‍ കരഞ്ഞു പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ പോലും ടീച്ചര്‍ തയ്യാറായില്ല." കണ്ണീരോടെ കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി ഗുരുതരവാസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.161732273

പെണ്‍കുട്ടിയുടെ അവസ്ഥ കണ്ടാല്‍ ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് സംശയിച്ചു പോകുമെന്ന് മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹം പറയുന്നു. ''ഞാന്‍ ആ പെണ്‍കുട്ടിയെ കണ്ടിരുന്നു. 70 ശതമാനത്തിലധികം ശരീരത്തില്‍ പൊളളല്‍ ഏറ്റിട്ടുണ്ട്. ഇനി ജീവിതത്തിലേയ്ക്ക് ആ കുട്ടി തിരിച്ചു വരാന്‍ ഏറെ പ്രയാസമാണെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. പതിനേഴ് വയസ്സുകാരിയായ പെണ്‍കുട്ടി തെറ്റ് ചെയ്തെങ്കില്‍ തന്നെ ആ നിസാര തെറ്റ് പര്‍വ്വതീകരിക്കുകയല്ല ആ അധ്യാപിക ചെയ്യേണ്ടിരുന്നത്.''- എല്‍ദോ എബ്രാഹം നാരദ ന്യൂസിനോട് പറയുന്നു.

പോയി ചത്തൂകൂടെന്ന് മറ്റ് കുട്ടികളുടെ മുന്നില്‍ അധ്യാപിക ആക്രോശിച്ചെന്ന് പരാതിക്കാര്‍ ആരോപിക്കുന്നത് സത്യമെങ്കില്‍ സാക്ഷര കേരളം ലജ്ജിക്കേണ്ടി വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറയുന്നു. ''കുട്ടികളുടെ സ്വകാര്യതയിലേയ്ക്ക് നുഴഞ്ഞു കയറി മറ്റുളളവരുടെ മുന്‍പില്‍ അപഹാസ്യരാക്കുന്നത് എന്തുതരം ശിക്ഷാരീതിയാണെന്ന് അധ്യാപകര്‍ തന്നെ ചിന്തിക്കണം. അധ്യാപകര്‍ വഴി മുടക്കികൾ ആകരുതെന്നും വഴി കാട്ടികളാകാൻ ശ്രമിക്കണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

കുട്ടികളെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ശിക്ഷാരീതികള്‍ അവസാനിച്ചിട്ട് കാലങ്ങള്‍ കുറെയായി. ഇതിനെ പ്രതിരോധിക്കാന്‍ ശക്തമായ നിയമവും സംവിധാനങ്ങളും ഉണ്ടായിട്ടും വിദ്യാര്‍ത്ഥികളെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്ന നടപടികളില്‍ നിന്ന് അധ്യാപകര്‍ സ്വയം പിന്‍മാറണം. ഇത്തരം ടീച്ചര്‍മാര്‍ക്കെതിരെ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായി പ്രതിരോധിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും ഡീന്‍ വ്യക്തമാക്കുന്നു.

സംഭവത്തെ കുറിച്ച് വ്യത്യസ്തമായ വിശദീകരണമാണ് സ്‌കൂള്‍ അധികൃതരുടേത്. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് താനും മറ്റൊരു ടീച്ചറും ആരോപണവിധേയയായ പ്രിന്‍സിപ്പിലിനൊപ്പം ക്ലാസില്‍ ചെന്നതെന്ന് സ്‌കൂളിലെ ഒരു അധ്യാപിക നാരാദ ന്യൂസിനോട് പറഞ്ഞു. പരിശോധന നടത്തി രണ്ടു കുട്ടികളുടെ കൈയ്യില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തി. ഇതിനിടെ ഈ പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ പ്രണയ ലേഖനങ്ങള്‍ കണ്ടെത്തിയത്. പത്താം ക്ലാസ് മുതല്‍ പരിചയമുള്ള ആള്‍ക്ക് എഴുതിയതാണെന്ന് കുട്ടി തന്നെ സമ്മതിച്ചെന്നാണ് അധ്യാപിക വിശദീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മാതാപിതാക്കളോട് അടുത്ത ദിവസം ക്ലാസില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. നന്നായി പഠിക്കുന്ന മിടുക്കിയായ കുട്ടി നന്നാവാന്‍ വേണ്ടിയാണ് ടീച്ചര്‍ അപ്രകാരം പ്രവര്‍ത്തിച്ചതെന്നും അധ്യാപിക പറയുന്നു.

അധ്യാപികയ്ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യത്തിലാണ് നാട്ടുകാര്‍. യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തുണ്ട്. ജൂവനൈല്‍ ആക്ടിന്റെ പരിധിയില്‍ ടീച്ചര്‍ക്കെതിരെ കേസെടുത്തതായി വാഴക്കുളം എസ്ഐ ടി. ശിവകുമാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ടീച്ചര്‍ നല്ല ഉദ്ദേശ്യത്തോടെയാണ് ചെയ്തതെന്നാണ് മറ്റുളളവര്‍ പറയുന്നത്. ഈ സ്‌കൂളിലെ കുട്ടികള്‍ അച്ചടക്കത്തില്‍ പുറകിലാണെന്ന ഫീഡ് ബാക് ആണ് ഉളളതെന്നാണ് പൊലീസിന്റെ അഭിപ്രായം.

എന്നാൽ കുട്ടിയുടെ മാതാപിതാക്കളുടെയും നാട്ടുകാരുടേയും നിലപാട് ടീച്ചര്‍ക്കെതിരെയാണ്. കുട്ടിയുടെ മൊഴിയും അധ്യാപികയ്ക്ക് എതിരാണ്. പ്രണയലേഖനം കണ്ടു കിട്ടിയെന്ന പേരില്‍ ടീച്ചര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്. ടീച്ചറിന്റെ ഭാഗത്തു നിന്നും ജാഗത്ര കുറവ് ഉണ്ടായിട്ടുണ്ട്. കുട്ടിയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാലും കേസിന്റെ സ്വഭാവം തന്നെ മാറും. അറസ്റ്റ് പോലുളള നടപടികളെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും എസ് ഐ പറഞ്ഞു.

ഇത്തരം കേസുകളില്‍ അധ്യാപികയെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നാണ് പ്രമുഖ മനശാസ്ത്രഞ്ജനായ കെഎസ് ഡേവിഡിന്റെ നിലപാട്. ''ഒരു പ്രണയ ലേഖനം കണ്ടെത്തിയെന്ന് പറയുമ്പോഴേക്കും ആത്മഹത്യയെ കുറിച്ചു ചിന്തിക്കുന്ന നമ്മുടെ കുട്ടികളുടെ മനോനിലയിലും മാറ്റം ഉണ്ടാവേണ്ടതുണ്ട്. കുട്ടികളുടെ മുന്നില്‍ വെച്ച് വഴക്കു പറഞ്ഞു എന്നതു മാത്രമാണ് ടീച്ചര്‍ ചെയ്ത കുറ്റം. ഇത്തരം കാര്യങ്ങള്‍ പറഞ്ഞു പെരുപ്പിക്കുന്നത് അധ്യാപകര്‍ക്ക് കുട്ടികളെ കുറ്റം പറയാന്‍ പോലും പറ്റാത്ത ഒരു സാഹചര്യമുണ്ടാക്കും. ടീച്ചറെ ഇതിന്റെ പേരില്‍ ശിക്ഷിച്ചാല്‍ മോശമായ ട്രെന്‍ഡാണ് ഉണ്ടാകുക.school-kerala


''കുട്ടികളുടെ മാനസിക നില ഭദ്രമാക്കാന്‍ അധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ വിശദമായ പഠനം നടത്താതെ വൈകാരികമായി പ്രതികരിക്കുന്നത് ഗുണം ചെയ്യില്ല. കുട്ടികളുടെ മാനസികാവസ്ഥ കൂടി കണക്കിലെടുത്തു വേണം ഇത്തരം കാര്യങ്ങളില്‍ നിഗമനത്തില്‍ എത്തേണ്ടതെന്നും അദ്ദേഹം പറയുന്നു. ആശുപത്രിയില്‍ വെച്ച് രോഗി മരിച്ചാല്‍ ഡോക്ടര്‍മാര്‍ കുറ്റക്കാര്‍ ആകുന്നതു പോലെയാണിത്. കുട്ടികളെ ലൈംഗികമായും മാനസികമായി പീഡിപ്പിക്കുന്ന അധ്യാപകര്‍ ഉണ്ടെന്നുളളത് സത്യമാണ്. എന്നാല്‍ ഈ കുട്ടിയുടെ കേസില്‍ വേറേ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും കെഎസ് ഡേവീഡ് പറയുന്നു.

സ്‌കൂളിലും കോളജുകളിലും പെണ്‍കുട്ടികളോടുളള അധികൃതരുടെ നിലപാട് അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നാണ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ടി പാര്‍വതിയുടെ അഭിപ്രായം. ഭിഷണിപ്പെടുത്തിയും നിയന്ത്രിച്ചും വരുതിയിലാക്കാനാണ് ശ്രമം. പതിനേഴ് വയസില്‍ പ്രണയ ലേഖനം കൊടുക്കുന്നത് സ്വഭാവികമാണെന്ന് മനസിലാക്കുകയും അതിന്റെ വരുംവരായകളെ കുറിച്ച് പറഞ്ഞു കൊടുക്കുകയുമാണ് വേണ്ടത്. ഇത്തരമൊരും സംഗതി പുറത്തു പോയാല്‍ മരിച്ചു കളയുകയേ നിവൃത്തിയുളളുവെന്ന് ഒരു പതിനേഴുകാരി വിചാരിച്ചു പോകുന്നതാണ് ഏറ്റവും വലിയ ദുരവസ്ഥയെന്നും പാര്‍വ്വതി വിശദീകരിക്കുന്നു.

''അവരോടൊപ്പം നില്‍ക്കാതെ അവരെ ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാക്കുക. ഈ കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും ഇരട്ടത്താപ്പുണ്ട്. സണ്ണി ലിയോണ്‍ വലിയ താരമാണ്. അവര്‍ക്കു പൂര്‍വ്വ ചരിത്രമില്ല. എന്നാല്‍ പ്രണയലേഖനം പുറത്തായ പതിനേഴുകാരിക്ക് ഈ നാട്ടില്‍ മരിക്കുകയല്ലാതെ രക്ഷയില്ല. ആത്മജ്ഞാനം ഉണ്ടാക്കാന്‍ വഴികാട്ടുന്നവരാണ് ഗുരു. കല്യാണം കഴിക്കുന്നതിനിടിയില്‍ മൂന്നു മാസം പഠിപ്പിക്കാന്‍ വരുന്ന എല്‍പി സ്‌കൂള്‍ അധ്യാപികമാരല്ല ഗുരു. ആ ആശയം തന്നെ പൊളിച്ചു മാറ്റണം''- ടി പാര്‍വതി പറയുന്നു.

Read More >>