ബഹുമാന്യ സാറേ, അങ്ങേക്ക് ബിജെപിയില്‍ ചേര്‍ന്നുകൂടേ: അമൃതാനന്ദമയിക്ക് ഭാരതരത്‌നം നല്‍കണമെന്നാവശ്യപ്പെട്ട പി ജെ കുര്യന് യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുടെ തുറന്ന കത്ത്

''സംഘ പരിവാര്‍ സംഘടനകളെയും ശശികലയെയും കുമ്മനത്തെയും കടത്തിവെട്ടി, ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിനെയും വെള്ളാപ്പള്ളിയെയും സാക്ഷി നിര്‍ത്തി അമൃതാനന്ദമയിക്ക് ഭാരതരത്‌നം നല്‍കണമെന്ന് അങ്ങ് ആവശ്യപ്പെട്ടപ്പോള്‍ സാക്ഷാല്‍ ദല്ലാള്‍ നന്ദകുമാര്‍ വരെ നാണിച്ചു പോയി''

ബഹുമാന്യ സാറേ, അങ്ങേക്ക് ബിജെപിയില്‍ ചേര്‍ന്നുകൂടേ: അമൃതാനന്ദമയിക്ക് ഭാരതരത്‌നം നല്‍കണമെന്നാവശ്യപ്പെട്ട പി ജെ കുര്യന് യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുടെ തുറന്ന കത്ത്

കൊച്ചി: രാജ്യസഭാ ഉപാദ്ധ്യക്ഷനും കോണ്‍ഗ്രസ്സ് നേതാവുമായ പി ജെ കുര്യന് ബിജെപിയില്‍ അംഗമായിക്കൂടെ എന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജെനറല്‍ സെക്രട്ടറി ടി ജി സുനില്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പിജെ കുര്യനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയിയുടെ 63-ആമത് ജന്മദിനാഘോഷച്ചടങ്ങില്‍ സംസാരിക്കവേ അമൃതാനന്ദമയിയുടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് ഭാരതരത്ന നല്‍കണമെന്നും ഇക്കാര്യം പ്രധാനമന്ത്രിയോട് താന്‍ നേരിട്ട് ആവശ്യപ്പെടുമെന്നും പിജെ കുര്യന്‍ അഭിപ്രായപ്പെട്ടതാണ് ടി ജി സുനിലിനെ ചൊടിപ്പിച്ചത്.


കുര്യന്‍ സാറിന് ഒരു തുറന്ന കത്ത് എന്നതാണ് പോസ്റ്റിന്റെ തലക്കെട്ട്‌. ''ബഹുമാന്യ സാറേ..അങ്ങേക്ക് ബിജെപിയില്‍ ചേര്‍ന്നുകൂടേ'' എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന പോസ്റ്റില്‍ പി ജെ കുര്യനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. കുറുക്കുവഴികളിലൂടെ അധികാരം സ്വന്തമാക്കിയ കുര്യന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ബാധ്യതയും അപമാനവുമാണെന്ന് പോസ്റ്റില്‍ പറയുന്നു. കുര്യന്റെ സീനിയര്‍ പദവി കൊണ്ട് പാര്‍ട്ടിക്ക് ഒരു ഉപയോഗവും ഇല്ല. സംഘ പരിവാര്‍ സംഘടനകളെയും ശശികലയെയും കുമ്മനത്തെയും കടത്തിവെട്ടി, ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനെയും വെള്ളാപ്പള്ളിയെയും സാക്ഷി നിര്‍ത്തി അമൃതാനന്ദമയിക്ക് ഭാരതരത്‌നം നല്‍കണമെന്ന് അങ്ങ് ആവശ്യപ്പെട്ടപ്പോള്‍ സാക്ഷാല്‍ ദല്ലാള്‍ നന്ദകുമാര്‍ വരെ നാണിച്ചു പോയി.

ഈശ്വരനെയോര്‍ത്ത് പാര്‍ട്ടിക്ക് വേണ്ടിയും ജനാധിപത്യ സംസ്ഥാപനത്തിന് വേണ്ടിയും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന അപേക്ഷയോടെയാണ് ടി ജി സുനിലിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Read More >>