ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതസൌകര്യവും ആരോഗ്യവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡുകളും ലഭ്യമാക്കുന്ന 'ആവാസ്', താമസസൌകര്യം ലഭ്യമാക്കുന്നതിനുള്ള 'അപ്നാ ഘര്‍' എന്നീ പദ്ധതികള്‍ ഉടന്‍ തന്നെ നിലവില്‍ വരുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതസൌകര്യവും ആരോഗ്യവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതസൌകര്യവും ആരോഗ്യവും ഉറപ്പുവരുത്തുകയെന്നത് തന്‍റെ കടമയാണെന്നും താന്‍ അത് നിര്‍വ്വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌. സ്വന്തം നാട് വിട്ട് കേരളത്തിലേക്ക് വരുന്നവരെ രണ്ട് കൈകളും നീട്ടി സ്വീകരിക്കുന്ന സംസ്ക്കാരമാണ്‌ കേരളത്തിനുള്ളതെന്നും അതുകൊണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ  നമ്മളില്‍ ഒരാളായി കാണണമെന്നും അദ്ദേഹം പോസ്റ്റിലൂടെ നിര്‍ദ്ദേശിക്കുന്നു.


25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളതെന്നും ഇവരില്‍ ഭൂരിപക്ഷവും പരിതാപകരമായ ജീവിത സാഹചര്യങ്ങളില്‍, പല ചൂഷണങ്ങള്‍ക്കും വിധേയരായി കഴിയുന്നവരാണെന്നും പോസ്റ്റില്‍ മുഖ്യമന്ത്രി വിശദീകരിക്കുന്നു. ഇവരുടെ ജീവിത നിലവാരം ഉയര്‍ത്താനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കും. ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡുകളും ലഭ്യമാക്കുന്ന 'ആവാസ്', താമസസൌകര്യം ലഭ്യമാക്കുന്നതിനുള്ള 'അപ്നാ ഘര്‍' എന്നീ പദ്ധതികള്‍ ഉടന്‍ തന്നെ നിലവില്‍ വരുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.

Read More >>