കടന്നുപോയത് ജനപിന്തുണയുടെ നൂറു നാളുകള്‍; എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് 100 ദിവസം പൂര്‍ത്തിയാകുന്ന വേളയില്‍ റേഡിയോ സന്ദേശവുമായി മുഖ്യമന്ത്രി

കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസാരിച്ച മുഖ്യമന്ത്രി മാലിന്യ മുക്ത കേരളം കെട്ടിപ്പടുക്കേണ്ട ആവശ്യകതയെക്കുറിച്ചും സൂചിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

കടന്നുപോയത് ജനപിന്തുണയുടെ നൂറു നാളുകള്‍; എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് 100 ദിവസം പൂര്‍ത്തിയാകുന്ന വേളയില്‍ റേഡിയോ സന്ദേശവുമായി മുഖ്യമന്ത്രി

ജനങ്ങളുടെ പിന്തുണ കിട്ടിയ നൂറുനാളുകളാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റിട്ടു ഇന്ന് 100 ദിവസം പൂര്‍ത്തിയാകുന്ന വേളയില്‍ റേഡിയോയിലൂടെ നല്‍കിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ ചെറിയ കാലയളവില്‍ ജനപക്ഷത്ത് നിന്നും ഒട്ടേറെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും സ്ത്രീ സുരക്ഷ, വിലക്കയറ്റ നിയന്ത്രണം എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം സന്ദേശത്തില്‍ സൂചിപ്പിച്ചു.

കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസാരിച്ച മുഖ്യമന്ത്രി മാലിന്യ മുക്ത കേരളം കെട്ടിപ്പടുക്കേണ്ട ആവശ്യകതയെക്കുറിച്ചും സൂചിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

മൂലധന നിക്ഷേപത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ സാമൂഹ്യക്ഷേമ പദ്ധതികളും മുടക്കം വരുത്താതെ സര്‍ക്കാര്‍ നിര്‍വഹിക്കുന്നുമുണ്ട്. ഈ ചെറിയ കാലയളവില്‍ ഒട്ടേറെ സുസ്ഥിര വികസന പദ്ധതികള്‍ക്ക് സര്‍ക്കാരിന് തുടക്കമിടാന്‍ കഴിഞ്ഞിട്ടുണ്ട്. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ വരുംനാളിലും തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. അതിന് അത്യാവശ്യം വേണ്ടത് ജനപിന്തുണയാണെന്നും, അകമഴിഞ്ഞ പിന്തുണയുമായി ജനങ്ങള്‍ കൂടെയുണ്ടാകണമെന്നും മുഖ്യമന്ത്രി മറഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

മാലിന്യ മുക്ത കേരളം കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും മുഖ്യമന്ത്രി സന്ദേശത്തില്‍ സൂചിപ്പിച്ചു. ഈ ലക്ഷ്യത്തിനായി ജനങ്ങളും സര്‍ക്കാരിനൊപ്പം അണിചേരണം. ഉറവിടത്തില്‍ തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കണം. ഭക്ഷ്യ മേഖലയില്‍ നമ്മള്‍ സ്വയം പര്യാപ്തത കണ്ടെത്തേണ്ടതുണ്ട്. മട്ടുപ്പാവിലും പരിസരങ്ങളിലും ഉള്‍പ്പെടെ പച്ചക്കറി തോട്ടങ്ങള്‍ ആരംഭിക്കാനുളള ശ്രമങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മലയാളികള്‍ക്ക് ഓണം-ബ്ക്രീദ് ആശംസകളും അദ്ദേഹം നല്‍കി.