വ്യവസായ വികസനം കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യം; അതിന്റെ ഉദാഹരണമാണ് കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി-പാലക്കാട് ഇടനാഴി ചെന്നൈ-ബംഗളുരു വ്യവസായ ഇടനാഴിയുമായി കോയമ്പത്തൂരില്‍ ബന്ധിപ്പിക്കും. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ബൃഹത്തായ പദ്ധതിയാണ് കൊച്ചി-പാലക്കാട് ഹൈടെക് ഇടനാഴി.

വ്യവസായ വികസനം കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യം; അതിന്റെ ഉദാഹരണമാണ് കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വ്യവസായ വികസനം കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലാണ് ഉണ്ടാവുകയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അതിന്റെ ഉദാഹരണമാണ് കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയെന്നും പിണറായി ചൂണ്ടിക്കാട്ടി.

കൊച്ചി-പാലക്കാട് ഇടനാഴി ചെന്നൈ-ബംഗളുരു വ്യവസായ ഇടനാഴിയുമായി കോയമ്പത്തൂരില്‍ ബന്ധിപ്പിക്കും. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ബൃഹത്തായ പദ്ധതിയാണ് കൊച്ചി-പാലക്കാട് ഹൈടെക് ഇടനാഴി.

ഇതുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിനെ കുറിച്ച് ബജറ്റില്‍ വ്യക്തമാക്കിയട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിശ്ചയദാര്‍ഢ്യത്തോടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറയുന്നു.

Read More >>