വിഎസിന് സെക്രട്ടറിയേറ്റില്‍ ഓഫീസ് ഇല്ലെന്ന് വ്യക്തമാക്കി പിണറായി വിജയന്‍

കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചുവെന്നും പിണറായി വിജയന്‍ സൂചിപ്പിച്ചു. എന്നാല്‍ കമ്മീഷന്‍ നടത്തിപ്പിന്റെ ചലവ് സംബന്ധമായ കാര്യങ്ങള്‍ കണക്കു കൂട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഎസിന് സെക്രട്ടറിയേറ്റില്‍ ഓഫീസ് ഇല്ലെന്ന് വ്യക്തമാക്കി പിണറായി വിജയന്‍

ഭരണപരിഷ്‌കാര കമ്മീഷന് സെക്രട്ടറിയേറ്റില്‍ ഓഫീസില്ലെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കമ്മീഷന്റെ ഓഫീസ് ഐഎംജിയില്‍ തന്നെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചുവെന്നും പിണറായി വിജയന്‍ സൂചിപ്പിച്ചു. എന്നാല്‍ കമ്മീഷന്‍ നടത്തിപ്പിന്റെ ചലവ് സംബന്ധമായ കാര്യങ്ങള്‍ കണക്കു കൂട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണപരിഷ്‌കാര കമ്മീഷനു സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് വെണമെന്നായിരുന്നു കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ ആവശ്യം. ഇക്കാര്യം പിണറായി നിയമസഭയില്‍ പറയുകയും ചെയ്തു.

Read More >>